Quantcast

മാധ്യമം 30ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ലോഗോ ഗവര്‍ണര്‍ പ്രകാശനം ചെയ്തു

MediaOne Logo

Jaisy

  • Published:

    3 Jun 2018 2:08 AM IST

മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ ലോഗോ ഏറ്റുവാങ്ങി.

മാധ്യമം ദിനപ്പത്രത്തിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ലോഗോ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പ്രകാശനം ചെയ്തു. മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ ലോഗോ ഏറ്റുവാങ്ങി.

30 വയസ്സ് പൂര്‍ത്തിയാക്കുന്ന മാധ്യമത്തിന് ഗവര്‍ണര്‍ എല്ലാ ഭാവുകങ്ങളും നേര്‍ന്നു. ജനറല്‍ മാനേജര്‍ അഡ്മിനിസ്ട്രേഷന്‍ കളത്തില്‍ ഫാറൂഖ്, ഡെപ്യൂട്ടി എഡിറ്റര്‍ വയലാര്‍ ഗോപകുമാര്‍, റസിഡന്റ് മാനേജര്‍ പി.സി സലീം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒരു വര്‍ഷം നീണ്ട പരിപാടികളാണ് മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

TAGS :

Next Story