ലഹരിക്കെതിരെ പൊലീസിന്റെ ഹ്രസ്വചിത്രം

ലഹരിക്കെതിരെ പൊലീസിന്റെ ഹ്രസ്വചിത്രം
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി കെ രാജുവിന്റെ നേതൃത്വത്തിലാണ് ചിതല്‍ എന്ന ഹ്രസ്വചിത്രം തയ്യാറാക്കി പ്രചരിപ്പിക്കുന്നത്.
ലഹരിക്കെതിരെ ഹ്രസ്വചിത്രവുമായി തൃശൂര്‍ വെസ്റ്റ് പൊലീസ് സ്‌റ്റേഷന്‍. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി കെ രാജുവിന്റെ നേതൃത്വത്തിലാണ് ചിതല്‍ എന്ന ഹ്രസ്വചിത്രം തയ്യാറാക്കി പ്രചരിപ്പിക്കുന്നത്.
മദ്യത്തിനും മയക്കുമരുന്നിനും എതിരായ ബോധവത്ക്കരണത്തിന്റെ പുതിയ വഴി തേടുകയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് സര്‍ക്കിള്‍. വെസ്റ്റ് സര്‍ക്കിള്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മദ്യപിച്ചുണ്ടാകുന്ന വാഹനാപകടമാണ് ഏഴ് മിനിറ്റ് നീണ്ട് നില്‍ക്കുന്ന ചിത്രത്തിന്റെ കഥ.
ആഭ്യന്തര വകുപ്പ് നടത്തി വരുന്ന ശുഭയാത്ര 2016 എന്ന പദ്ധതിയുടെ ഭാഗമായാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് ഹൈസ്‌കൂളിന്റെ പിന്തുണയോടെയായിരുന്നു ചിത്രീകരണം. സ്‌കൂളുകളിലും കോളജുകളിലും ചിത്രം പ്രദര്‍ശിപ്പിക്കാനാണ് ശ്രമം.
Adjust Story Font
16

