Quantcast

കൊച്ചി മെട്രൊ നടത്തിപ്പില്‍ കുടുംബശ്രീ പങ്കാളിയാവും

MediaOne Logo

Sithara

  • Published:

    2 Jun 2018 1:09 PM GMT

കൊച്ചി മെട്രൊ നടത്തിപ്പില്‍ കുടുംബശ്രീ പങ്കാളിയാവും
X

കൊച്ചി മെട്രൊ നടത്തിപ്പില്‍ കുടുംബശ്രീ പങ്കാളിയാവും

മെട്രൊ റയില്‍ പദ്ധതി ഇന്‍ഫോപാര്‍ക്ക് വഴി കാക്കനാട്ടേക്ക് നീട്ടുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും

കൊച്ചി മെട്രൊ റെയിലിന്റെ അവലോകന യോഗം ഇന്ന് കൊച്ചിയില്‍ ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലാണ് യോഗം. മെട്രൊ റയില്‍ പദ്ധതി ഇന്‍ഫോപാര്‍ക്ക് വഴി കാക്കനാട്ടേക്ക് നീട്ടുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. പദ്ധതിയുടെ നടത്തിപ്പില്‍ കുടുംബശ്രീയെ പങ്കാളികളാക്കുന്നതിനുള്ള ധാരണാ പത്രം യോഗത്തില്‍ ഒപ്പുവക്കും.

മെട്രൊ റെയില്‍ പദ്ധതിയുടെ ടിക്കറ്റിങ്, കാന്‍റീന്‍ നടത്തിപ്പ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എന്നിവ കുടുംബശ്രീയെ ഏല്‍പിക്കുന്നത് സംബന്ധിച്ച ധാരണാപത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ഇന്ന് ഒപ്പുവക്കുക. ഇതിന് ശേഷം പദ്ധതിയുടെ പുരോഗതി വിലയിരുത്തും. ജലമെട്രൊ പദ്ധതിയെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ആലുവ മുതല്‍ പേട്ട വരെയുള്ള ആദ്യഘട്ട പദ്ധതി, കെഎംആര്‍എല്‍ മുന്‍കയ്യെടുത്തു നടത്തുന്ന നഗര വികസന പരിപാടികള്‍ എന്നിവ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തും.

മുഖ്യമന്ത്രിക്ക് പുറമെ മന്ത്രി കെ ടി ജലീല്‍, ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

TAGS :

Next Story