Quantcast

ഹാദിയക്ക് വീട്ടില്‍ കടുത്ത നിയന്ത്രണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

MediaOne Logo

Muhsina

  • Published:

    2 Jun 2018 8:51 PM GMT

ഹാദിയക്ക് വീട്ടില്‍ കടുത്ത നിയന്ത്രണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍
X

ഹാദിയക്ക് വീട്ടില്‍ കടുത്ത നിയന്ത്രണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

ഹാദിയയുടെ ഡല്‍ഹി യാത്ര വിമാനത്തിലാക്കണമെന്നും ചെലവ് വഹിക്കാന്‍ തയ്യാറാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍..

ഹാദിയക്ക് വീട്ടില്‍ കടുത്ത നിയന്ത്രണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നിന്ത്രണങ്ങള്‍ ഉണ്ടാകുവാന്‍ പാടില്ല. ഹാദിയയെ കാണാന്‍ അനുവദിക്കാതെ മാതാപിതാക്കള്‍ മടക്കിയയച്ചതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍. സന്ദര്‍ശനം എന്ത് സുരക്ഷാഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് എംസി ജോസഫൈന്‍ പറഞ്ഞു. ഹാദിയയുടെ ഡല്‍ഹി യാത്ര വിമാനത്തിലാക്കണമെന്നും ചെലവ് വഹിക്കാന്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചു.

TAGS :

Next Story