Quantcast

സഹകരിക്കാൻ സന്നദ്ധതയുള്ളവരെ ഉൾക്കൊള്ളാൻ സിപിഎമ്മിന് കഴിയണമെന്ന് കോടിയേരി

MediaOne Logo

Jaisy

  • Published:

    2 Jun 2018 12:57 AM GMT

സഹകരിക്കാൻ സന്നദ്ധതയുള്ളവരെ ഉൾക്കൊള്ളാൻ സിപിഎമ്മിന് കഴിയണമെന്ന് കോടിയേരി
X

സഹകരിക്കാൻ സന്നദ്ധതയുള്ളവരെ ഉൾക്കൊള്ളാൻ സിപിഎമ്മിന് കഴിയണമെന്ന് കോടിയേരി

രാഷ്ട്രീയ അടവ് നയം നയപരമായ യോജിപ്പുള്ളവരുമായ് മാത്രമെ സാധിക്കൂയെന്നും കോടിയേരി പറഞ്ഞു

സഹകരിക്കാൻ സന്നദ്ധതയുള്ളവരെ ഉൾക്കൊള്ളാൻ ഇടത് മുന്നണിക്ക് കഴിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബഹുജനാടിത്തറ കൂട്ടാനുള്ള ശ്രമം ഇടത് മുന്നണിയുടെ ഭാഗത്തു നിന്ന് ഉണ്ടാകണം. ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യമുണ്ടാകില്ലായെന്നും തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കോടിയേരി പറഞ്ഞു.

തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുന്നണി വിപുലീകരണത്തെ കുറിച്ച് കോടിയേരി പറഞ്ഞത്. യു ഡി എഫും, എൻ ഡി എ യും കേരളത്തിൽ തകരുകയാണ്.ഈ സാഹചര്യത്തിൽ മുന്നണി വിപുലീകരണത്തിനുള്ള സാധ്യതകൾ തുറക്കണമെന്നാണ് കോടിയേരി സൂചിപ്പിച്ചത്. വാഗ്ദാനങ്ങൾ നടപ്പാക്കിയാൽ തുടർ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയും കോടിയേരി പങ്കുവച്ചു.

ദേശീയ തലത്തിൽ കോൺഗ്രസ് ബന്ധത്തെയും കോടിയേരി പാടെ തള്ളി. വർഗ്ഗീയതയ്ക്കും ഉദാര വത്കരണ നയങ്ങൾക്കും എതിരെയാണ് സഖ്യം വേണ്ടത്. രാഷ്ട്രീയ അടവ് നയം നയപരമായ യോജിപ്പുള്ളവരുമായ് മാത്രമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. 357 പ്രതിനിധികളും 48 ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 405 പേരാണ് സമ്മേളത്തിലുള്ളത്.

TAGS :

Next Story