കൊച്ചിയില്‍ പ്രണയദിനാഘോഷത്തിനിടെ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം

കൊച്ചിയില്‍ പ്രണയദിനാഘോഷത്തിനിടെ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം
പ്രണയദിനമാഘോഷിച്ച വിദ്യാര്‍ഥികളെ ലോ കോളജ് ക്യാംപസില്‍ നിന്ന് പുറത്താക്കാന്‍ പൊലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്
കൊച്ചിയില്‍ പ്രണയദിനാഘോഷത്തിനിടെ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം. പ്രണയദിനമാഘോഷിച്ച വിദ്യാര്‍ഥികളെ ലോ കോളജ് ക്യാംപസില്‍ നിന്ന് പുറത്താക്കാന്‍ പൊലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജ് നടത്തി. ഇതിനിടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ സ്ഥലത്ത് സംഘടിച്ചതോടെ പൊലീസ് തിരിച്ചുപോകുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന ഫ്രഞ്ച് 24 എന്ന ചാനലിന്റെ രണ്ട് വിദേശ മാധ്യമപ്രവര്‍ത്തകരെ തിരിച്ചറിയല്‍ രേഖ പരിശോധിക്കാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. പിഐബി കാര്‍ഡ് ഉണ്ടായിട്ടും പാസ്പോര്‍ട്ട് പരിശോധിക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.
Adjust Story Font
16

