Quantcast

പൂക്കളമൊരുക്കാന്‍ ഓണ്‍ലൈനായും പൂക്കള്‍ വാങ്ങാം

MediaOne Logo

Sithara

  • Published:

    3 Jun 2018 3:28 AM GMT

പൂക്കളമൊരുക്കാന്‍ ഓണ്‍ലൈനായും പൂക്കള്‍ വാങ്ങാം
X

പൂക്കളമൊരുക്കാന്‍ ഓണ്‍ലൈനായും പൂക്കള്‍ വാങ്ങാം

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഓണ്‍ലൈനില്‍ ലഭിക്കുന്ന നമ്മുടെ കേരളത്തില്‍ ഓണക്കാലമെത്തിയതോടെ മൌസിന്‍ തുമ്പത്ത് അത്തപ്പൂക്കളവും വില്‍പ്പനക്കെത്തി.

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഓണ്‍ലൈനില്‍ ലഭിക്കുന്ന നമ്മുടെ കേരളത്തില്‍ ഓണക്കാലമെത്തിയതോടെ മൌസിന്‍ തുമ്പത്ത് അത്തപ്പൂക്കളവും വില്‍പ്പനക്കെത്തി. തുമ്പ, ജമന്തി, വാടാമുല്ല, അരളി, താമര, കോഴിപ്പൂവ്, ഇലകള്‍ എന്നിവയെല്ലാം ഓണ്‍ലൈനില്‍ നിരത്തിവെച്ചിട്ടുണ്ട്. ഒറ്റ ക്ലിക്കില്‍ വിലകള്‍ക്കൊപ്പം പൂക്കളെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളും ഇ- കച്ചവടക്കാര്‍ നല്‍കുന്നു.

തുമ്പി ഡോട്ട് ഇന്‍ (thumpi.in) എന്ന സൈറ്റില്‍ ഓണ്‍ലൈന്‍ അത്തപൂക്കള കച്ചവടം പൊടിപൊടിക്കുകയാണ്. ഹോം പേജില്‍ കയറുമ്പോള്‍ തന്നെ ഫ്രീയായി പൂക്കളത്തിനുള്ള ഡിസൈനുകള്‍ കാണാം. പിന്നെ വില്‍ക്കാന്‍ വെച്ചിരിക്കുന്ന പൂക്കളും. ഓരോ പൂക്കള്‍ക്കുമൊപ്പം പേരുകളുണ്ട്. തൂക്കവും വിലയും കൃത്യമായി എഴുതിവെച്ചിരിക്കുന്നു.

പുതുതായി വന്നത് പെട്ടെന്ന് കാണാന്‍ ന്യൂ അറൈവല്‍സില്‍ ക്ലിക്ക് ചെയ്യണം. തൊട്ടടുത്ത് തന്നെ കൂടുതല്‍ ആളുകള്‍ താത്പര്യം പ്രകടിപ്പിച്ച പൂക്കള്‍ കാണാനുള്ള സൌകര്യമുണ്ട്. ഏറ്റവും കൂടുതല്‍ വിറ്റുപോയ പൂക്കളും കാണാനാകും. ഇതൊക്കെ കണ്ട് കഴിഞ്ഞ് ഇഷ്ടപ്പെട്ടെങ്കില്‍ ബുക്ക് ചെയ്യാം. പൂക്കള്‍ വീട്ടിലെത്തിച്ച് തരും. പക്ഷെ ഡെലിവറി ചാര്‍ജ് പ്രത്യേകമായി നല്‍കേണ്ടി വരും.

TAGS :

Next Story