Quantcast

വയനാടിനെ കാത്തിരിക്കുന്നത് കൊടിയ വരള്‍ച്ച

MediaOne Logo

Sithara

  • Published:

    3 Jun 2018 1:31 AM GMT

വയനാടിനെ കാത്തിരിക്കുന്നത് കൊടിയ വരള്‍ച്ച
X

വയനാടിനെ കാത്തിരിക്കുന്നത് കൊടിയ വരള്‍ച്ച

കോഴിക്കോട് ആസ്ഥാനമായ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പ്.

വയനാട് ജില്ലയില്‍ വരാനിരിക്കുന്നത് ശക്തമായ വരള്‍ച്ചയെന്ന് പഠന റിപ്പോര്‍ട്ട്. കോഴിക്കോട് ആസ്ഥാനമായ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പ്. വയനാട്ടിലെ മിക്ക ഇടങ്ങളിലും ഭൂഗര്‍ഭ ജലത്തിന്റെ തോത് കുറഞ്ഞതാണ് പ്രധാനപ്രശ്നമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു

വയനാട്ടിലെ ഭൂഗര്‍ഭ ജലവിതാനം അതിവേഗം താഴുന്നതായും ഇത് കടുത്ത ജലക്ഷാമത്തിലേക്ക് നയിക്കുമെന്നുമാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.
മണ്ണിടിച്ചിലും ക്വാറി മണല്‍ ഖനനവുമാണ് വയനാടിനെ ഈ അവസ്ഥയിലെത്തിച്ചത്.‌‌ കാടുകളും നെല്‍വയലുകളും ഇല്ലാതായത് ഭൂഗര്‍ഭജല നിരപ്പ് കുറയാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു വര്‍ഷം മാത്രമാണ് ശരാശരി മഴ ലഭിച്ചത്. 60 ശതമാനത്തോളം മഴയുടെ കുറവാണ് ഇത്തവണ വയനാട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കാലവര്‍ഷം കുറഞ്ഞത് വയനാട്ടിലെ കര്‍ഷകരുടെ ആശങ്ക വര്‍ധിപ്പിച്ചു.

3057 ഹെക്ടറില്‍ നിന്ന് 1148 ഹെക്ടര്‍ മാത്രമായി കുറഞ്ഞിരിക്കുകയാണ് വയനാട്ടിലെ നെല്‍കൃഷി. നെല്‍കൃഷി കുറഞ്ഞത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും റിപ്പോര്‌ട്ടില്‍ പറയുന്നു. ഇടുക്കിക്ക് സമാനമായ ഭൂപ്രകൃതിയുള്ള പ്രദേശമാണെങ്ങകിലും വയനാട്ടില്‍ വരള്‍ച്ച കൂടുതലാണ്. ഇത്തവണ പലയിടത്തും വരള്‍ച്ച നേരത്തെ പ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.

TAGS :

Next Story