Quantcast

കടകംപള്ളിയില്‍ ഭൂമാഫിയ റെയില്‍വെ ഭൂമി തട്ടിയെടുത്തു

MediaOne Logo

Sithara

  • Published:

    3 Jun 2018 7:12 AM GMT

കടകംപള്ളിയില്‍ ഭൂമാഫിയ റെയില്‍വെ ഭൂമി തട്ടിയെടുത്തു
X

കടകംപള്ളിയില്‍ ഭൂമാഫിയ റെയില്‍വെ ഭൂമി തട്ടിയെടുത്തു

റവന്യു വകുപ്പ് നടത്തിയ പരിശോധനയിലാണ് തണ്ടപേരില്‍ കൃത്രിമങ്ങള്‍ കാട്ടി റെയില്‍വെ പുറമ്പോക്ക് ഭൂമിയടക്കം തട്ടിയെടുത്തതായി തെളിഞ്ഞത്

കടകംപള്ളിയില്‍ ഭൂമാഫിയ റെയില്‍വെ ഭൂമി തട്ടിയെടുത്തു. റവന്യു വകുപ്പ് നടത്തിയ പരിശോധനയിലാണ് തണ്ടപേരില്‍ കൃത്രിമങ്ങള്‍ കാട്ടി റെയില്‍വെ പുറമ്പോക്ക് ഭൂമിയടക്കം തട്ടിയെടുത്തതായി തെളിഞ്ഞത്. ഇതിന് വേണ്ടി വ്യാജമായി ഉണ്ടാക്കിയ രേഖകള്‍ കീറിനശിപ്പിച്ചതായും റവന്യൂ വകുപ്പിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. മീഡിയാവണ്‍ എക്സ്‍ക്ലുസീവ്.

കടകംപള്ളി വില്ലേജ് ഓഫീസില്‍ ശൂന്യതണ്ടപ്പേരില്‍ എഴുതി ചേര്‍ത്ത് വ്യാപകമായ ഭൂമി തട്ടിപ്പ് നടന്നെന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് റവന്യൂവകുപ്പ് വിശദമായ പരിശോധന നടത്തിയത്. റെയില്‍വെ പുറമ്പോക്ക് ഭൂമി അടക്കം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാണ് റവന്യൂ വകുപ്പിന്‍റെ കണ്ടെത്തല്‍. 21792 എന്ന തണ്ടപ്പേരില്‍ 2245 - എ1 എന്ന സര്‍വ്വെ നമ്പര്‍ എഴുതി ചേര്‍ത്താണ് തട്ടിപ്പ് നടത്തിയത്. ഈ സര്‍വ്വെ നമ്പര്‍ 3 സെന്‍റ് റെയില്‍വെ പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2007-2008, 2014-2015 എന്നീ കാലയളവില് ഈ ഭൂമിക്ക് കരം സ്വീകരിച്ചതായും അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തട്ടിപ്പ് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയത്തോടെ തണ്ടപ്പേര്‍ കീറിക്കളഞ്ഞതായും അന്വേഷണത്തില്‍ വ്യക്തമായി.

റവന്യുരേഖകള്‍ നശിപ്പിക്കാന്‍ കഴിയുംവിധം ശക്തമാണ് ഭൂമാഫിയയുടെ വേരുകള്‍ എന്ന് സൂചിപ്പിക്കുന്നതാണ് ഈ സംഭവം. 7381, 3512, 426 എന്നീ ശൂന്യ തണ്ടപ്പേരുകളിലും കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി എന്നും കണ്ടെത്തിയിട്ടുണ്ട്. 3512ല്‍ സര്‍വ്വെ നമ്പര്‍, സബ് ഡിവിഷന്‍ നമ്പര്‍ എന്നിവ അടിസ്ഥാന നികുതി രജിസ്റ്ററുമായി ഒത്തുപോകുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ വിവാദമായ കടകംപള്ളി ഭൂമി ഇടപാടിനു പുറമെയാണ് പുതിയ തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത്.

TAGS :

Next Story