Quantcast

മലപ്പുറത്ത് ലീഗിനെ പിന്തുണക്കുമെന്ന് കെ എം മാണി

MediaOne Logo

Sithara

  • Published:

    3 Jun 2018 12:01 PM GMT

മലപ്പുറത്ത് ലീഗിനെ പിന്തുണക്കുമെന്ന് കെ എം മാണി
X

മലപ്പുറത്ത് ലീഗിനെ പിന്തുണക്കുമെന്ന് കെ എം മാണി

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ് എം.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ പിന്തുണയ്ക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എം. എന്നാല്‍ പിന്തുണ യുഡിഎഫിനല്ലെന്നും ലീഗുമായുള്ള സൌഹൃദത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും കെ എം മാണി വ്യക്തമാക്കി.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് നിരുപാധിക പിന്തുണ വേണമെന്ന് ലീഗ് നേതൃത്വം കെ എം മാണിക്ക് കത്തയച്ചതിന്‍റെ പശ്ചാത്തലത്തിലാണ് കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗം ചേര്‍ന്നത്. യുഡിഎഫ് വിട്ടെങ്കിലും കുഞ്ഞാലിക്കുട്ടിയുമായി വ്യക്തിബന്ധവും രാഷ്ട്രീയ സൌഹൃദവും കാത്തുസൂക്ഷിക്കുന്ന കെ എം മാണിക്ക് മറിച്ചൊന്ന് ചിന്തിക്കേണ്ടിവന്നില്ല. യുഡിഎഫിന് അല്ല പിന്തുണയെന്ന് വ്യക്തമാക്കിയ കെ എം മാണി കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ പ്രത്യേക കണ്‍വന്‍ഷന്‍ ചേര്‍ന്ന് ഉപതെരഞ്ഞടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ ജയത്തിനായി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.

പിന്തുണ സംബന്ധിച്ച് ലീഗ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും കെ എം മാണി പറഞ്ഞു. കാര്യമായ ശക്തി മലപ്പുറത്തില്ലെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിക്കുള്ള കേരളാ കോണ്‍ഗ്രസിന്‍റെ പിന്തുണ രാഷ്ട്രീയ കേരളം പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കംകുറിക്കുമെന്ന് ഉറപ്പാണ്.

TAGS :

Next Story