Quantcast

കോഴ്സുകള്‍ക്ക് അംഗീകാരമില്ലെന്ന് മര്‍കസ് സമ്മതിച്ചതായി രേഖ

MediaOne Logo

Khasida

  • Published:

    3 Jun 2018 11:38 AM GMT

കോഴ്സുകള്‍ക്ക് അംഗീകാരമില്ലെന്ന് മര്‍കസ് സമ്മതിച്ചതായി രേഖ
X

കോഴ്സുകള്‍ക്ക് അംഗീകാരമില്ലെന്ന് മര്‍കസ് സമ്മതിച്ചതായി രേഖ

മര്‍കസില്‍ നടത്തിയത് അംഗീകാരമില്ലാത്ത കോഴ്സുകളാണെന്ന് മാനേജ്‍മെന്റ് രേഖാമൂലം സമ്മതിച്ചതിന്റെ രേഖകള്‍ വിദ്യാര്‍ഥികള്‍ പുറത്ത് വിട്ടു

കാരന്തൂര്‍ മര്‍കസില്‍ നടത്തിയത് അംഗീകാരമില്ലാത്ത കോഴ്സുകളാണെന്ന് മാനേജ്‍മെന്റ് രേഖാമൂലം സമ്മതിച്ചതിന്റെ രേഖകള്‍ വിദ്യാര്‍ഥികള്‍ പുറത്ത് വിട്ടു. മുമ്പ് സാങ്കേതിക വിദഗ്ദന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് ഇരുപക്ഷവും ഒപ്പുവെച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതിനിടെ വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസവും തുടരുകയാണ്.

കാരന്തൂര്‍ മര്‍ക്കസില്‍ നടത്തിയിരുന്നത് അംഗീകാരമില്ലാത്ത കോഴ്സുകളാണെന്ന് ബോധ്യപ്പെട്ടതായി മാനേജ്‍മെന്റ് പ്രതിനിധി കൂടി ഒപ്പുവെച്ച കരാറിന്റെ പകര്‍പ്പാണ് വിദ്യാര്‍ഥികള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ മാസം 22 ന് മാനേജ്‍മെന്റ് പ്രതിനിധി സി മുഹമ്മദ് ഫൈസി അടക്കമുള്ളവര്‍ ഒപ്പുവെച്ച ഒത്തുതീര്‍പ്പ് രേഖയിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ക്കും കോഴ്സുകള്‍ക്കും അംഗീകാരമില്ലെന്ന് ബോധ്യപ്പെട്ടതായി സമ്മതിക്കുന്നത്.

ഇത് മാനേജ്‍മെന്റ് ഇതുവരെ പറഞ്ഞ വാദങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഒപ്പം എഐസിടിഇ അംഗീകാരമുള്ളതായാണ് കാണിച്ചാണ് അപേക്ഷ ക്ഷണിച്ചിരുന്നതെന്ന വ്യക്തമാക്കുന്ന പരസ്യവും വിദ്യാര്‍ഥികള്‍ കലക്ടര്‍ക്ക് കൈമാറി. നിരാഹാര സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് ലീഗ് നടത്തിയ ഐക്യദാര്‍ഡ്യസംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ യുവജന സംഘടനകള്‍ സമരത്തിന് പിന്തുണ അര്‍പ്പിച്ച് വിവിധ പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story