Quantcast

മേനംകുളം ഐഒസി പ്ലാന്‍റില്‍ ലോറി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കില്‍

MediaOne Logo

Khasida

  • Published:

    4 Jun 2018 4:12 AM IST

മേനംകുളം ഐഒസി പ്ലാന്‍റില്‍ ലോറി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കില്‍
X

മേനംകുളം ഐഒസി പ്ലാന്‍റില്‍ ലോറി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കില്‍

അഞ്ച് തെക്കന്‍ ജില്ലകളില്‍ പാചകവാതക വിതരണം മുടങ്ങും

തിരുവനന്തപുരം കഴക്കൂട്ടം മേനംകുളത്തെ ഐഒസി പ്ലാന്‍റിലെ ലോറി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിൽ. 55 ഡ്രൈവർമാരാണ് പണിമുടക്കുന്നത്. ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ച പ്രകാരമുള്ള വേതന വ്യവസ്ഥ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

കഴിഞ്ഞമാസം ഉണ്ടാക്കിയ ധാരണ പ്രകാരം കേരളത്തിലെ എല്ലാ പ്ലാന്‍റുകളും ഒന്നാം തീയതി പുതിയ നിരക്കിലുള്ള വേതനം കൊടുത്തു തുടങ്ങി. എന്നാൽ കഴകൂട്ടം പ്ലാന്‍റ് മാത്രം ഇതുവരെ പുതുക്കിയ നിരക്ക് തൊഴിലാളികൾക് കൊടുത്തില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം. സമരം നീണ്ടു പോയാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം എന്നീ അഞ്ച് ജില്ലകളിലെ പാചക വാതക വിതരണം പൂർണ്ണമായും തടസ്സപ്പെടും.

TAGS :

Next Story