Quantcast

അവസാനവട്ട ഒരുക്കങ്ങളുമായി ഇന്ന് ഉത്രാട പാച്ചില്‍

MediaOne Logo

Jaisy

  • Published:

    3 Jun 2018 11:39 AM IST

അവസാനവട്ട ഒരുക്കങ്ങളുമായി ഇന്ന് ഉത്രാട പാച്ചില്‍
X

അവസാനവട്ട ഒരുക്കങ്ങളുമായി ഇന്ന് ഉത്രാട പാച്ചില്‍

ഓണക്കോടിക്കും സദ്യവട്ടങ്ങള്‍ക്കുള്ള അവസാന വട്ട ഓട്ടത്തിലാണ് എല്ലാവരും

ഓണാഘോഷത്തിന്റെ അവസാനവട്ട ഒരുക്കങ്ങളുമായി ഇന്ന് ഉത്രാട പാച്ചില്‍. ഓണക്കോടിക്കും സദ്യവട്ടങ്ങള്‍ക്കുള്ള അവസാന വട്ട ഓട്ടത്തിലാണ് എല്ലാവരും. കാര്‍ഷിക രംഗത്തെ കൂടിച്ചേരല്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്ന് ഓണം മറിയെങ്കിലും ഒന്നാം ഓണം കൂടിയായ ഉത്രാടദിനം ആവേശത്തിന്റെ പാരമ്യത്തിലാണ്. നാളെയാണ് തിരുവോണം.

ഓണക്കോടിക്കും ഓണസദ്യക്കുമുള്ള അവസാന ഓട്ടത്തിലാണെല്ലാവരും ഇതിന് ഗ്രാമ നഗര ഭേദമില്ല. വിളവെടുക്കാന്‍ കൃഷിയിടിങ്ങളില്ലെങ്കിലും ഉള്ളത് കൊണ്ട് ഓണം ആഘോഷിക്കുകയാണ് മലയാളികള്‍.

കാണം വിറ്റും ഓണം ആഷോഷിക്കണം എന്ന പഴമൊഴിക്ക് മാറ്റ് കൂട്ടാന്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. കോടിയെടുക്കാനെത്തുന്നവരുടെ തിരക്കാണ് വസ്ത്ര വിപണിയിലെങ്കില്‍ പച്ചക്കറികളും വീട്ടുസാധനങ്ങളും വാങ്ങാനുള്ള തിരക്കാണ് മറ്റ് വിപണികളില്‍.

വയലും വിളവെടുപ്പും ഇമ്പമുള്ള കൂടിച്ചേരലും ഗൃഹാതുരത മാത്രമാണെങ്കിലും ചിലതെല്ലാം നഷ്ടമാവാതെ കാത്ത് സൂക്ഷിക്കുന്നുണ്ട് ഓരോ മലയാളിയും. അത് മാത്രമാണ് ഓണക്കാലം അവശേഷിപ്പിക്കുന്നതും. ഇനിയുള്ള മണിക്കൂറുകള്‍ പഴമയിലേക്കുള്ള കാത്തിരിപ്പാണ്.

TAGS :

Next Story