എസ്എസ് സി പരീക്ഷ ചോര്‍ന്ന സംഭവം; സിബിഐ അന്വേഷണം വേണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

എസ്എസ് സി പരീക്ഷ ചോര്‍ന്ന സംഭവം; സിബിഐ അന്വേഷണം വേണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍
ഫെബ്രുവരി 17 നും 21 നും നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം
എസ് എസ് സി കംപയിന്റ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷപേപ്പര്‍ ചോര്‍ന്നതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന രാപ്പകല്‍ സമരം അഞ്ചാം ദിവസത്തിലേക്ക്. ഫെബ്രുവരി 17 നും 21 നും നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശശി തരൂര്‍ എംപി ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിങ് തോമറിന് കത്തയച്ചു.
2 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ എസ്എസ്സി കംപയിന്റ് ഗ്രാജ്യേറ്റ് ലെവല്‍ ടയര്‍ ടു ഓണ്‍ലൈന്‍ പരീക്ഷ തുടങ്ങി അല്‍പ സമയത്തിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ചോദ്യങ്ങള്‍ പ്രചരിച്ചു എന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം. ചോര്‍ച്ചക്ക് പിന്നില്‍ എസ്എസ് സിയിലെ ഉദ്യോഗസ്ഥരാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഫെബ്രുവരി 17,21 തിയതികളില്‍ രാജ്യവ്യാപകമായി 209 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നിരുന്നത്.
ചോദ്യപേപ്പര്‍ എന്ന ആരോപണത്തിന് പിന്നാലെ മാര്‍ച്ച് 9 ന് പുനപരീക്ഷ നടത്തുമെന്ന് എസ്എസ് സി അറിയിച്ചിരുന്നു. സാങ്കേതിക പിഴവാണ് പരീക്ഷമാറ്റിവെച്ചതിന് കാരണമെന്നാണ് എസ്എസ്‌സ് സി അവകാശപ്പെടുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരാണെന്നും എസ്എസ് സി കുറ്റപ്പെടുത്തി. സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എംപി ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.
Adjust Story Font
16

