Quantcast

ചെങ്ങന്നൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

MediaOne Logo

Sithara

  • Published:

    3 Jun 2018 2:53 AM GMT

ചെങ്ങന്നൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
X

ചെങ്ങന്നൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ചെങ്ങന്നൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇവരുടെ കൂടെയുണ്ടായിരുന്ന ആളെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു.

ചെങ്ങന്നൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാണ്ടനാട് നടന്ന ആക്രമണത്തില്‍ മുറിയായിക്കര പുല്ലാപറമ്പില്‍ രാജേഷ്, മുറിയായിക്കര കൂട്ടുത്തറയില്‍ സജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാജേഷ് മുറിയായിക്കര ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ്. ഇവരുടെ കൂടെയുണ്ടായിരുന്ന വിജേഷിനെ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു.

മൂവരും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിഡിജെഎസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു.

TAGS :

Next Story