Quantcast

കീഴാറ്റൂര്‍ സമരം: സിപിഎം പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി വയല്‍കിളികള്‍

MediaOne Logo
കീഴാറ്റൂര്‍ സമരം: സിപിഎം പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി വയല്‍കിളികള്‍
X

കീഴാറ്റൂര്‍ സമരം: സിപിഎം പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി വയല്‍കിളികള്‍

ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് വയല്‍കിളികള്‍ വിശദീകരണ യോഗങ്ങളുമായി രംഗത്തെത്തുന്നത്.

കീഴാറ്റൂര്‍ ദേശീയപാത വിഷയത്തില്‍ സിപിഎം പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി വയല്‍കിളികള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാനാണ് സമര സമിതിയുടെ തീരുമാനം. ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് വയല്‍കിളികള്‍ വിശദീകരണ യോഗങ്ങളുമായി രംഗത്തെത്തുന്നത്.

കീഴാറ്റൂരിലെ ദേശീയപാത വിരുദ്ധ സമരത്തെ ബിജെപി ഹൈജാക്ക് ചെയ്യുന്നുവെന്ന സിപിഎം പ്രചാരണത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കീഴാറ്റൂര്‍ സമര സമിതി തീരുമാനിച്ചത്. ഇതിന്‍റെ ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും. ആദ്യ വിശദീകരണ യോഗം ഇന്ന് വൈകിട്ട് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കും.

മലപ്പുറം അടക്കം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദേശീയപാത അലൈന്‍മെന്‍റിനെതിരെ നടക്കുന്ന സമരങ്ങളെ ഒന്നിപ്പിച്ച് സംസ്ഥാന തലത്തിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കാനും കീഴാറ്റൂര്‍ സമര സമിതി തീരുമാനിച്ചിട്ടുണ്ട്. കീഴാറ്റൂര്‍ വിഷയത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് എതിരായാല്‍ മെയ് ആദ്യ വാരം തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് സംഘടിപ്പിക്കാനാണ് വയല്‍കിളികളുടെ നീക്കം. കഴിഞ്ഞ ദിവസം കീഴാറ്റൂര്‍ സന്ദര്‍ശിച്ച യുഡിഎഫ് നേതാക്കളോട് വയല്‍കിളി പ്രവര്‍ത്തകര്‍ ലോംങ് മാര്‍ച്ചിന് പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story