Quantcast

ചിത്രലേഖയുടെ ഭൂമി തിരിച്ചെടുത്ത സർക്കാർ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ

MediaOne Logo

Khasida

  • Published:

    3 Jun 2018 2:17 AM GMT

ചിത്രലേഖയുടെ ഭൂമി തിരിച്ചെടുത്ത സർക്കാർ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ
X

ചിത്രലേഖയുടെ ഭൂമി തിരിച്ചെടുത്ത സർക്കാർ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ

സർക്കാർ നൽകിയ ഭൂമിയിൽ വീട്​ നിർമാണം നടന്നുവരികയാണ്​. ഇതിനിടെയാണ്​ രാഷ്ട്രീയ ​വൈരാഗ്യത്തിന്റെ പേരിൽ ഭൂമി തിരിച്ചുപിടിക്കുന്നതെന്നായിരുന്നു ഹരജിക്കാരിയുടെ വാദം.

കണ്ണൂരിലെ ഓട്ടോറിക്ഷ തൊഴിലാളി ചിത്രലേഖക്ക്​ നൽകിയ ഭൂമി തിരിച്ചെടുത്ത സർക്കാർ ഉത്തരവിന്​ ഹൈകോടതിയുടെ സ്റ്റേ. 2016ൽ ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച അഞ്ച്​ സെൻറ്​സ്ഥലം തിരിച്ചെടുത്ത്​കൊണ്ട്​ മാർച്ച്​ 26ന്​ ഇടത്​ സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ്​ രണ്ട്​ മാസത്തേക്ക്​ സ്റ്റേ ചെയ്​തത്​. ചിത്രലേഖ നൽകിയ ഹരജിയിൽ സർക്കാറിനോട്​ കോടതി വിശദീകരണവും തേടി.

മുത്തശി എഴുതി നൽകിയ ആറ്​ സെൻറ്​ സ്ഥലത്തിന്റെ ഉടമയാണ്​ചിത്രലേഖയെന്നിരിക്കെ സർക്കാർ ഭൂമി പതിച്ചു നൽകാൻ നിയമപരമായി കഴിയില്ലെന്നും വ്യക്തമാക്കിയാണ്​ ഇവർക്ക്​ നൽകിയ ഭൂമി സർക്കാർ തിരിച്ചുപിടിക്കാൻ ഉത്തരവിട്ടത്​. എന്നാൽ, മുത്തശിയുടെ കാലശേഷം ഉപയോഗിക്കാനാണ്​ഭൂമി എഴുതി നൽകിയിട്ടുള്ളതെന്നും അതിനാൽ സ്വന്തമായി ഭൂമിയുണ്ടെന്ന്​പറയാനാകില്ലെന്നുമായിരുന്നു ചിത്രലേഖയുടെ വാദം. ​ സർക്കാർ നൽകിയ ഭൂമിയിൽ വീട്​ നിർമാണം നടന്നുവരികയാണ്​. ഇതിനിടെയാണ്​ രാഷ്ട്രീയ ​വൈരാഗ്യത്തിന്റെ പേരിൽ ഭൂമി തിരിച്ചുപിടിക്കുന്നതെന്നായിരുന്നു ഹരജിക്കാരിയുടെ വാദം.

ഭൂമി തിരിച്ചുപിടിച്ചു കൊണ്ടുള്ള ഉത്തരവ്​ സ്വാഭാവിക നീതി ലംഘനമാണെന്ന്​ പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ്​ കോടതി സ്റ്റേ അനുവദിച്ചത്​. ചിത്രലേഖക്കും കുടുംബത്തിനും അവരുടെ സ്വത്തിനും ആവശ്യമായ പൊലീസ്​ സംരക്ഷണം നൽകാൻ കഴിഞ്ഞയാഴ്​ച കോടതി ഉത്തരവിട്ടിരുന്നു.

TAGS :

Next Story