സര്‍ക്കാര്‍ സ്കൂളുകള്‍ അത്ര മോശമല്ല

സര്‍ക്കാര്‍ സ്കൂളുകള്‍ അത്ര മോശമല്ല
സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്കും കുട്ടികള്‍ വലിയ രീതിയില്‍ ആകര്‍ഷിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ് പാലക്കാട് ജില്ലയിലെ ഗവണ്‍മെന്റ് മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളും മോയന്‍സ് എല്‍പി സ്കൂളും
സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്കും കുട്ടികള്‍ വലിയ രീതിയില്‍ ആകര്‍ഷിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ് പാലക്കാട് ജില്ലയിലെ ഗവണ്‍മെന്റ് മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളും മോയന്‍സ് എല്‍പി സ്കൂളും. ഇത്തവണയും സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം എന്ന ഖ്യാതി മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നിലനിര്‍ത്തി. ഗവണ്‍മെന്റ് മോയന്‍സ് എല്‍പി സ്കൂളിലാകട്ടെ ഒന്നുമുതല്‍ 4വരെയുള്ള ക്ലാസുകളുടെ പ്രവേശനത്തില്‍ വര്‍ധനയുമുണ്ടായി.
4526 കുട്ടികളാണ് പാലക്കാട് ഗവണ്‍മെന്റ് മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്നത്. അഞ്ചു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 3,686 പെണ്‍കുട്ടികള്‍. 840 പേര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും. 96 ശതമാനമായിരുന്നു പത്താംക്ലാസില്‍ കഴിഞ്ഞ തവണ വിജയശതമാനം. 44 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. 8.10 മുതല്‍ 12.30 വരെ ആദ്യ ഷിഫ്റ്റ്. 12.40 മുതല്‍ 4.40 വരെ അടുത്ത ഷിഫ്റ്റും. അക്കാദമിക് നിലവാരത്തിനൊപ്പം പാഠ്യേതര പ്രവര്‍ത്തനത്തിലും കുട്ടികള്‍ മികവ് കാണിക്കുന്നുണ്ട്. കുട്ടികളുടെ കടന്നുവരവിന്റെ കണക്കില്‍ ഗവ. മോയന്‍സ് എല്‍പി സ്കൂളും ഓരോ വര്‍ഷവും മുന്നേറുന്നു. ഇത്തവണയും ഒന്നാം ക്ലാസില്‍ കുട്ടികളുടെ എണ്ണം കൂടി. 65 പേരാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. 2,3,4 ക്ലാസുകളിലും പുതിയ അഡ്മിഷന്‍ വന്നു. രണ്ട് ഡിവിഷനുകളാണ് കഴിഞ്ഞ തവണയെങ്കില്‍ ഇത്തവണ അത് മൂന്നാകും. ഭൌതിക സാഹചര്യങ്ങള്‍ കുറവാണെങ്കിലും പഠന, പാഠ്യേതര വിഷയങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് കുട്ടികളെ ആകര്‍ഷിക്കുന്നതെന്ന് അധ്യാപകര്‍ പറയുന്നു.
Adjust Story Font
16

