Quantcast

കൊല്ലുന്ന ലഹരി; ലഹരി ഉപയോഗിക്കുന്നവരുടെ നഗരങ്ങളില്‍ കൊച്ചി മൂന്നാമത്

MediaOne Logo

Alwyn K Jose

  • Published:

    3 Jun 2018 3:17 PM GMT

കൊല്ലുന്ന ലഹരി; ലഹരി ഉപയോഗിക്കുന്നവരുടെ നഗരങ്ങളില്‍ കൊച്ചി മൂന്നാമത്
X

കൊല്ലുന്ന ലഹരി; ലഹരി ഉപയോഗിക്കുന്നവരുടെ നഗരങ്ങളില്‍ കൊച്ചി മൂന്നാമത്

രാജ്യത്ത് ലഹരി ഉപയോഗിക്കുന്ന നഗരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കൊച്ചിയെന്ന് എക്സൈസ് വകുപ്പിന്റെ കണക്ക്.

രാജ്യത്ത് ലഹരി ഉപയോഗിക്കുന്ന നഗരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കൊച്ചിയെന്ന് എക്സൈസ് വകുപ്പിന്റെ കണക്ക്. കേരളത്തില്‍ ലഹരി ഉപയോഗിക്കുന്നവരുടെ ശരാശരി പ്രായം 14 വയസിന് താഴെയാണന്നും കണക്കുകള്‍ പറയുന്നു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലിടപെടാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രായോഗികതയും അനുഭവവും അടിസ്ഥാനമാക്കിയായിരിക്കും പുതിയ മദ്യ നയം രൂപികരിക്കുകയെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ ലഹരിയുമായി ബന്ധപ്പെട്ട 1000 കേസുകളും, 950 പേരുടെ അറസ്റ്റും നടന്നിട്ടുണ്ടന്നാണ് എക്സൈസ് വകുപ്പിന്റെ കണക്ക്. ശക്തമായ നടപടികള്‍ തുടരുന്നതിന് സര്‍ക്കാരിന്റെ പിന്തുണ വേണമെന്ന് എക്സൈസ് കമ്മീഷണര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ മദ്യ നയത്തെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ലെങ്കിലും എക്സൈസ് മന്ത്രി പുതിയ മദ്യനയത്തെക്കുറിച്ച് പരാമര്‍ശിച്ചു.

TAGS :

Next Story