Quantcast

ജിഎസ്ടി നടപ്പിലാക്കിയാലും ഉല്പ്പന്നങ്ങളുടെ വില കുറയില്ല

MediaOne Logo

Damodaran

  • Published:

    4 Jun 2018 1:31 AM GMT

നികുതി ഇളവിനനുസരിച്ച് വില കുറയ്ക്കുവാന് കമ്പനികള്‌‍‍ തയ്യാറാകാത്തതാണ് വില കുറയുവാതിരിക്കുവാനുള്ള കാരണം.നികുതി ഇളവിലൂടെ കുത്തകകള് നേടാനിരിക്കുന്നത് കോടികളുടെ

ജി.എസ്.ടി നടപ്പാക്കുമ്പോള്‍ വിവിധ പരോക്ഷ നികുതികള്‍‍‍ 33 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക് താഴുമ്പോഴും ഉല്പ്പന്നങ്ങളുടെ വില കുറയില്ല.നികുതി ഇളവിനനുസരിച്ച് വില കുറയ്ക്കുവാന് കമ്പനികള്‌‍‍ തയ്യാറാകാത്തതാണ് വില കുറയുവാതിരിക്കുവാനുള്ള കാരണം.നികുതി ഇളവിലൂടെ കുത്തകകള് നേടാനിരിക്കുന്നത് കോടികളുടെ ലാഭം

ഈ മൊബൈല്ഫോണിന്റെ വില യായ 28000 രൂപയില്‍ ഏകദേശം 30 ശതമാനം അഥവാ 8400 രൂപ യും വിവിധ പരോക്ഷ നികുതിയിനങ്ങളിലായി കേന്ദ്ര സംസ്ഥാന സര്ക്കാരുകള്ക്കുള്ളതാണ്.ജി.എസ്.ടി നടപ്പക്കുന്നതോടെ ഇത് 18 ശതമാം അഥവാ 5040 രൂപ യായി നികുതി കുറയും.ചുരുക്കത്തില് ജി.എസ്ടിക്ക് ശേഷം 28000 ഇപ്പോള് വിലയുള്ള ഈ ഫോണ് 22960 രൂപക്ക് കിട്ടണം.പക്ഷെ തങ്ങള്ക്ക് കിട്ടിയ നികുതി കുറവ് എംആര്പിയില് കുറയ്ക്കുവാന് കന്പനികള് തയ്യാറാകാത്തിടത്തോളം ഈ ഫോണിന്റെ വില കുറയില്ല്.രാജ്യ വ്യാപകമായി ഒറ്റ നികുതി നടപ്പാക്കുമ്പോള് ഉപഭോക്താക്കള്ക്ക് നേട്ടമുണ്ടാകില്ല ആദ്യ ഘട്ടത്തില് തന്നെ കുത്തകകള് ലാഭം കൊയ്യും.

ആനുപാതികമായി ഉല്പന്ന്ങ്ങളുടെ വില കുറക്കണമെന്ന് വ്യവസായ സംഘടനകളുമായി ധനമമന്ത്രിമാര്‍ നടത്തിയ ചര്ച്ചയില്‍ ആവശ്യപെട്ടുവെങ്കിലും മത്സരാധിഷ്ടിത കമ്പോളത്തില്‍ സ്വയം വിലകുറയുമെന്നായിരുന്നു അവരുടെ വാദമെന്നും മന്ത്രി തോമസ് ഐസക്ക്

TAGS :

Next Story