കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ കിസാന്‍ മേള ആരംഭിച്ചു

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ കിസാന്‍ മേള ആരംഭിച്ചു
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത വിവിധ ഇനം തെങ്ങ്, കവുങ്ങ്. കൊക്കോ തൈകള്‍ മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ കിസാന്‍ മേള ആരംഭിച്ചു. സി.പി.സി.ആര്‍.ഐയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് നാല് ദിവസം നീണ്ടു നില്‍ക്കുന്ന കിസാന്‍ മേള ഒരുക്കിയത്. കിസാന്‍ മേള കേന്ദ്ര കൃഷിമന്ത്രി രാധമോഹന്‍ സിങ്ങ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത വിവിധ ഇനം തെങ്ങ്, കവുങ്ങ്. കൊക്കോ തൈകള്‍ മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. തെങ്ങ്, കവുങ്ങ്, കൊക്കോ തുടങ്ങിയവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ മൂല്യ വര്‍ധിത ഉല്‍പ്പനങ്ങളുടെ സാങ്കേതിക വിദ്യകളും മേളയില്‍ ലഭ്യമാണ്. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ചാണ് നാലു ദിവസത്തെ കിസാന്‍മേള ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകര്‍ മേളയില്‍ പെങ്കടുക്കുന്നു. കേന്ദ്ര കൃഷിമന്ത്രി രാധമോഹന്‍ സിങ്ങ് കിസാന്‍ മേള ഉദ്ഘാടനം ചെയ്തു.
സി.പി.സി.ആര്‍.ഐയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തെങ്ങ് ഗവേഷണവും വികസനവും എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സിമ്പോസിയം നടത്തി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍ സിംമ്പോസിയത്തില്‍ വിഷയം അവതരിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നായി 250 കര്‍ഷിക രംഗത്തെ വിദഗ്ധര്‍ സിമ്പോസിയത്തില്‍ പങ്കെടുത്തു.
Adjust Story Font
16

