Quantcast

മഅ്ദനിയെ സ്വീകരിക്കാന്‍ അന്‍വാര്‍ശ്ശേരി ഒരുങ്ങി

MediaOne Logo

Subin

  • Published:

    4 Jun 2018 2:56 PM GMT

മഅ്ദനിയെ സ്വീകരിക്കാന്‍ അന്‍വാര്‍ശ്ശേരി ഒരുങ്ങി
X

മഅ്ദനിയെ സ്വീകരിക്കാന്‍ അന്‍വാര്‍ശ്ശേരി ഒരുങ്ങി

സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ മഅ്ദനിയെ കാണുന്നതിനായി അന്‍വാര്‍ശേരിയിലെത്തുന്നുണ്ട്.

ഒരു വര്‍ഷത്തിനിപ്പുറമാണ് അബ്ദുല്‍ നാസര്‍ മഅ്ദനി ജന്മനാടായ കൊല്ലം മൈനാഗപ്പള്ളിയിലേക്ക് എത്തുന്നത്. മഅ്ദനിയെ സ്വികരിക്കുന്നതിനായി അന്‍വാര്‍ശേരിയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. മഅ്ദനി എത്തുന്നതൊടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധിയാളുകള്‍ അദ്ദേഹത്തെ കാണുവാന്‍ അന്‍വാര്‍ശേരിയിലെത്തും.

കേരളത്തില്‍ തിരിച്ചെത്തുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി കഴിയുക കൊല്ലം അന്‍വാര്‍ശേരി മതപാഠശാലയിലായിരിക്കും. മഅ്ദനി സ്ഥാപിച്ച അന്‍വാര്‍ശേരിയില്‍ അദ്ദേഹത്തിനായി പ്രതേക മുറി ഒരുക്കിയിട്ടുണ്ട്. അന്‍വാര്‍ശേരിയിലെക്ക് വരുന്ന മഅ്ദനിയെ ദഫ് മുട്ടോടെ ആയിരിക്കും കുട്ടികള്‍ സ്വീകരിക്കുക. മഅ്ദനിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ക്കായി അന്‍വാര്‍ശ്ശേരിയില്‍ പ്രത്യേക പ്രാര്‍ത്ഥനാ യോഗവും സംഘടിപ്പിക്കും.

സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ മഅ്ദനിയെ കാണുന്നതിനായി അന്‍വാര്‍ശേരിയിലെത്തുന്നുണ്ട്. ഞായറാഴ്ച വൈകിട്ടോ തിങ്കളാഴ്ച്ചയോ മഅ്ദനി അന്‍വാര്‍ശേരിയിലെത്തുമെന്നാണ് വിവരം.

TAGS :

Next Story