Quantcast

കെഎന്‍എ ഖാദര്‍ ലീഗ് സ്ഥാനാര്‍ഥി

MediaOne Logo

Muhsina

  • Published:

    4 Jun 2018 8:25 AM GMT

കെഎന്‍എ ഖാദര്‍ ലീഗ് സ്ഥാനാര്‍ഥി
X

കെഎന്‍എ ഖാദര്‍ ലീഗ് സ്ഥാനാര്‍ഥി

യുഎ ലത്തീഫ് മലപ്പുറം ജില്ലാ സെക്രട്ടറി

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി കെഎന്‍എ ഖാദര്‍ മത്സരിക്കും, ഹൈദരാലി തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. . രാവിലെ ഒന്‍പതിന് പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ഇതിനുശേഷമാണ് സ്ഥാനാല്‍ഥി പ്രഖ്യാപനം നടന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന തിയതി പിന്നീട് പ്രഖ്യാപിക്കും. ഇടത് സ്ഥാനാര്‍ഥിയായി പിപി ബഷീറിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

2016ല്‍ സിപിഎമ്മിലെ അഡ്വ പിപി ബഷീറിനെ തോല്‍പിച്ചാണ് പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയുടെ എംഎല്‍എയായത്. അന്ന് 38057 ആയിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം. ഈ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടിയ മണ്ഡലം വേങ്ങരയാണ്.

TAGS :

Next Story