Quantcast

മോഹന്‍ലാലിനും പിടി ഉഷയ്ക്കും ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു

MediaOne Logo

Jaisy

  • Published:

    4 Jun 2018 11:00 PM GMT

മോഹന്‍ലാലിനും പിടി ഉഷയ്ക്കും ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു
X

മോഹന്‍ലാലിനും പിടി ഉഷയ്ക്കും ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു

സ്വന്തം മേഖലകളില്‍ ഇരുവരും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം

നടന്‍ മോഹന്‍ലാലിനും കായികതാരം പി.ടി ഉഷയ്ക്കും കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് ബിരുദം നല്‍കി ആദരിച്ചു. സ്വന്തം മേഖലകളില്‍ ഇരുവരും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം. തേഞ്ഞിപ്പലത്ത് വെച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവമാണ് ബിരുദദാനം നിര്‍വഹിച്ചത്.

സ്വന്തം പ്രയത്നം കൊണ്ട് പ്രതിഭ തെളിയിച്ചവര്‍, കര്‍മമേഖലയോടുള്ള പ്രതിബദ്ധത, കഴിവുകളിലൂടെ മികച്ച നേട്ടം കൈവരിച്ചവര്‍ ഇവയെല്ലാം പരിഗണിച്ചാണ് മലയാളികളുടെ അഭിമാനങ്ങളായ പിടി ഉഷയ്ക്കും മോഹന്‍ലാലിനും കാലിക്കറ്റ് സര്‍വകലാശാല അംഗീകാരം നല്‍കിയത്. ഇന്ന് രാവിലെ സര്‍വകലാശാലയില്‍വെച്ച് ഇരുവര്‍ക്കും ഡി ലിറ്റ് നല്‍കി.

സിനിമയുടെയോ കഥാപാത്രത്തിന്റെയോ വിജയം നടന്റേത് മാത്രമല്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒളിമ്പിക്സില്‍ നഷ്ടപ്പെട്ട മെഡല്‍ വളര്‍ന്നുവരുന്ന താരങ്ങള്‍ കൈയെത്തിപ്പിടിക്കുമെന്ന പ്രതീക്ഷയില്‍ പി ടി ഉഷ. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ കെ മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

TAGS :

Next Story