Quantcast

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് നീക്കിയതില്‍ കുമ്മനം രാജശേഖരന് അതൃപ്തി

MediaOne Logo

Sithara

  • Published:

    4 Jun 2018 4:24 AM GMT

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് നീക്കിയതില്‍ കുമ്മനം രാജശേഖരന് അതൃപ്തി
X

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് നീക്കിയതില്‍ കുമ്മനം രാജശേഖരന് അതൃപ്തി

മിസോറം ഗവർണർ സ്ഥാനം ഏറ്റെടുക്കുന്നതിൽ താൽപ്പര്യക്കുറവുണ്ടെന്ന് കുമ്മനം രാജശേഖരൻ ദേശീയ നേതാക്കളെ അറിയിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് നീക്കിയതിലുള്ള അതൃപ്തിയിൽ കുമ്മനം രാജശേഖരൻ. മിസോറം ഗവർണർ സ്ഥാനം ഏറ്റെടുക്കുന്നതിൽ താൽപ്പര്യക്കുറവുണ്ടെന്ന് കുമ്മനം രാജശേഖരൻ ദേശീയ നേതാക്കളെ അറിയിച്ചു. ഡൽഹിയിൽ നേരിട്ടെത്തിയാണ് കുമ്മനം രാജശേഖരൻ ദേശീയ നേതാക്കളോട് അതൃപ്തി അറിയിച്ചത്.

മിസോറാം ഗവർണറായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങിയ സാഹചര്യത്തിൽ പുതിയ ചുമതല ഏറ്റെടുക്കാനാണ് സാധ്യത. ഇന്നാണ് നിലവിലെ ഗവർണർ നിർഭയ് ശർമ്മ സ്ഥാനമൊഴിയുന്നത്. 2015 ഡിസംബറിൽ അപ്രതീക്ഷിതമായി ബിജെപി നേതൃത്വത്തിലേക്ക് എത്തിയ കുമ്മനം പടിയിറങ്ങുന്നതും അപ്രതീക്ഷിതമായാണ്. ബിജെപിയുടെ പ്രകടനം കേരളത്തിൽ മെച്ചപ്പെടുത്താൻ തന്റെ കാലയളവിൽ സാധിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലായിരുന്നു കുമ്മനം രാജശേഖരൻ.

എന്നാൽ കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയിൽ കുമ്മനം രാജശേഖരന് പകരം കൂടുതൽ ചടുലതയോടെ പ്രവർത്തിക്കേണ്ട ഒരാൾ ആവശ്യമുണ്ടെന്ന നിലപാടിലാണ് കേന്ദ്രം. അധികം വൈകാതെ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ചും ദേശീയ നേതൃത്വം തീരുമാനമെടുക്കും.

TAGS :

Next Story