Quantcast

വയനാടിന്റെ സ്വഭാവിക പരിസ്ഥിതിയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കം

MediaOne Logo

admin

  • Published:

    4 Jun 2018 11:22 PM GMT

കാലംതെറ്റിയ കാലാവസ്ഥ വല്ലാതെ മാറ്റിയ വയനാടിന്‍റെ സ്വാഭാവിക പരിസ്ഥിതിയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് തുടക്കം കുറിച്ചു. കബനീ നദി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതിയില്‍ വൃക്ഷത്തൈകളുടെ നടലും പരിപാലനവുമാണ് പ്രധാനമായുമുള്ളത്.

കാലംതെറ്റിയ കാലാവസ്ഥ വല്ലാതെ മാറ്റിയ വയനാടിന്‍റെ സ്വാഭാവിക പരിസ്ഥിതിയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് തുടക്കം കുറിച്ചു. കബനീ നദി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതിയില്‍ വൃക്ഷത്തൈകളുടെ നടലും പരിപാലനവുമാണ് പ്രധാനമായുമുള്ളത്.

പരിസ്ഥിതി ദിനത്തില്‍ സാധാരണഗതിയില്‍ നടത്താറുള്ള പരിപാടികളല്ല, വയനാട്ടില്‍ ഇത്തവണ നടന്നത്. കാലാവസ്ഥ വ്യതിയാനത്തിന്‍റെ ബുദ്ധിമുട്ടുകള്‍ പൂര്‍ണമായും മനസിലാക്കിക്കൊണ്ട്, വയനാടിനെ തിരിച്ചു കൊണ്ടു വരാനുള്ള തീവ്ര ശ്രമങ്ങളാണ്. ജില്ലയില്‍ മുഴുവനായും അഞ്ചു ലക്ഷം തൈകള്‍ ഇന്ന് നട്ടു. കബനിയുടെ സംരക്ഷണമാണ് ഇത്തവണത്തെ പരിസ്ഥിതി ദിനത്തില്‍ വയനാട്ടുകാര്‍ ഒന്നടങ്കം എടുത്ത പ്രതിജ്ഞ. കബനിക്കരയില്‍ നഷ്ടമായ ഹരിതവേലിയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ തുടക്കം. ആദ്യഘട്ടത്തില്‍ അയ്യായിരം മുളത്തൈകളും പതിനയ്യായിരം വൃക്ഷത്തൈകളും നട്ടു. ധനമന്ത്രി തോമസ് ഐസക്ക് പരിപാടി ഉദ്ഘാടനം ചെയ്തു.

പുല്‍പള്ളി,മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ജലലഭ്യത ഉറപ്പാക്കാന്‍ സമഗ്രമായ വാട്ടര്‍ഷെഡ് പദ്ധതിയിലൂടെ മാത്രമെ സാധിയ്ക്കു. ഇതിനായി പദ്ധതി തയ്യാറാക്കണമെന്നും ഫണ്ട് സര്‍ക്കാര്‍ നല്‍കുമെന്നും തോമസ് ഐസക്ക് ചടങ്ങില്‍ വച്ച് പ്രഖ്യാപിച്ചു.

കബനിയുടെ മറുകരയില്‍, കര്‍ണാടകയിലും ഇത്തരം പദ്ധതികള്‍ ആവിഷ്കരിയ്ക്കുമെന്ന് കര്‍ണാടകയില്‍ നിന്നു ചടങ്ങിനെത്തിയ ജനപ്രതിനിധികള്‍ ഉറപ്പു നല്‍കി. വയനാട്ടില്‍ ഓര്‍മമരം പദ്ധതിയുടെയും പരിസ്ഥിതി ദിനാചരണത്തിന്റെയും ഭാഗമായി പത്തുലക്ഷം തൈകളാണ് നട്ട്, പരിപാലിയ്ക്കുക. ചടങ്ങില്‍ ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സി.കെ.ശശീന്ദ്രന്‍ എംഎല്‍എ പരിസ്ഥിതി ദിന സന്ദേശം നല്‍കി.

TAGS :

Next Story