Quantcast

പ്രകൃതിക്ക് തണല്‍ വിരിച്ച് പയ്യന്നൂര്‍ സീക്ക് മൂന്നര പതിറ്റാണ്ട് പിന്നിടുന്നു

MediaOne Logo

Jaisy

  • Published:

    5 Jun 2018 10:27 AM IST

പ്രകൃതിക്ക് തണല്‍ വിരിച്ച്  പയ്യന്നൂര്‍ സീക്ക് മൂന്നര പതിറ്റാണ്ട് പിന്നിടുന്നു
X

പ്രകൃതിക്ക് തണല്‍ വിരിച്ച് പയ്യന്നൂര്‍ സീക്ക് മൂന്നര പതിറ്റാണ്ട് പിന്നിടുന്നു

1979ലായിരുന്നു പയ്യന്നൂര്‍ കോളേജിലെ അധ്യാപകനായിരുന്ന ജോണ്‍സി ജേക്കബിന്റെു നേതൃത്വത്തില്‍ സീക്ക് എന്ന സംഘടന രൂപീകരിച്ചത്

വടക്കന്‍ കേരളത്തിലെ പരിസ്ഥിതി അവബോധ പ്രവര്‍ത്തനങ്ങള്‍ക്ക് തണല്‍ വിരിച്ച പയ്യന്നൂര്‍ സീക്ക് മൂന്നര പതിറ്റാണ്ട് പിന്നിടുന്നു. 1979ലായിരുന്നു പയ്യന്നൂര്‍ കോളേജിലെ അധ്യാപകനായിരുന്ന ജോണ്‍സി ജേക്കബിന്റെു നേതൃത്വത്തില്‍ സീക്ക് എന്ന സംഘടന രൂപീകരിച്ചത്.

1972ലെ സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനോടെയാണ് ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണത്തിനായുളള ചിന്തയും പ്രവര്‍ത്തനങ്ങളും ആരംഭിക്കുന്നത്.ഏതാണ്ട് അതേ കാലത്ത് തന്നെയായിരുന്നു കേരളത്തിന്റെ വടക്കെ അറ്റത്ത് പയ്യന്നൂര്‍ കോളേജില്‍ ജോണ്‍സി ജേക്കബ് എന്ന അധ്യാപകന്‍ ഒരു ജന്തുശാസ്ത്ര ക്ലബ്ബ് ആരംഭിക്കുന്നത്.ഈ ക്ലബ്ബിന്റെ തുടര്‍ച്ചയായാണ് 1979 ല്‍ സൊസൈറ്റി ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ ഇന്‍ കേരള അഥവാ സീക്ക് എന്ന സംഘടന രൂപീകരിക്കുന്നത്. ആ വര്‍ഷം തന്നെ നടത്തിയ സൈലന്റെ് വാലി സംരക്ഷണ പ്രക്ഷോഭമടക്കം ഈ മൂന്നര പതിറ്റാണ്ട് കാലം സീക്ക് പ്രകൃതിക്കായി നടത്തിയ പോരാട്ടങ്ങളും പ്രക്ഷോഭങ്ങളും ഏറെയാണ്.

1981 ജനുവരിയിലാണ് സീക്ക് സൂചിമുഖി എന്ന പേരില്‍ പരിസര വിദ്യാഭ്യാസ മാസിക ആരംഭിക്കുന്നത്. ഹരിത ചിന്തകള്‍ക്കായി പ്രാദേശിക ഭാഷയില്‍ ആരംഭിച്ച ഒരു മാസിക തുടര്‍ച്ചയായി ഇത്രയേറെക്കാലം പ്രസിദ്ധീകരിക്കപ്പെടുന്നതും ഇതാദ്യമാകും.പരിസ്ഥിതിക്ക് നേരെയുളള കടന്ന് കയറ്റങ്ങള്‍ ശക്തമായ പുതിയ കാലത്തും അതിനെതിരായ പ്രതിരോധവും പ്രചാരണങ്ങളുമായി സീക്ക് ഇവിടെ സജീവമാണ്.

TAGS :

Next Story