Quantcast

മലപ്പുറം വര്‍ഗീയകേന്ദ്രം; വോട്ടര്‍മാരെ അധിക്ഷേപിച്ച് കടകംപള്ളി

MediaOne Logo

Sithara

  • Published:

    5 Jun 2018 7:38 PM GMT

മലപ്പുറം വര്‍ഗീയകേന്ദ്രം; വോട്ടര്‍മാരെ അധിക്ഷേപിച്ച് കടകംപള്ളി
X

മലപ്പുറം വര്‍ഗീയകേന്ദ്രം; വോട്ടര്‍മാരെ അധിക്ഷേപിച്ച് കടകംപള്ളി

മലപ്പുറത്തിന്‍റെ ഉള്ളടക്കം വര്‍ഗീയമാണ്. ഇ അഹമ്മദിനെ ചുമന്ന് കൊണ്ടുനടന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതെന്നും കടകംപള്ളി

ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തോല്‍വിക്ക് പിന്നാലെ മലപ്പുറം വര്‍ഗീയ കേന്ദ്രമാണെന്ന് ആക്ഷേപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മലപ്പുറത്തിന്‍റെ ഉള്ളടക്കം വര്‍ഗീയമാണ്. ന്യൂനപക്ഷ വര്‍ഗീയതയുടെ ശക്തികേന്ദ്രമാണ് മലപ്പുറമെന്നും കടകംപള്ളി പറഞ്ഞു. ഇ അഹമ്മദിനെ ചുമന്ന് കൊണ്ടുനടന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതെന്നും കടകംപള്ളി പരിഹസിച്ചു.

മലപ്പുറത്ത് മുസ്ലീം വോട്ടുകളുടെ ധ്രുവീകരണമുണ്ടായി എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി ഫൈസല്‍ പറഞ്ഞതിന് പിന്നാലെയാണ് കൂടുതല്‍ വിമര്‍ശങ്ങളുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത് വന്നത്. തിരുവനന്തപുരത്ത് നടന്ന മുന്‍സിപ്പല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിലാണ് ഒരു ജില്ലയെ ആകെ അധിക്ഷേപിക്കുന്ന തരത്തില്‍ മന്ത്രി പ്രസംഗിച്ചത്.

TAGS :

Next Story