Quantcast

കടലിലെ അസ്തമയം കാണാന്‍ ക്രിസോസ്റ്റം

MediaOne Logo

Subin

  • Published:

    5 Jun 2018 9:50 AM IST

കടലിലെ അസ്തമയം കാണാന്‍ ക്രിസോസ്റ്റം
X

കടലിലെ അസ്തമയം കാണാന്‍ ക്രിസോസ്റ്റം

കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്ന് സാഗര റാണി ക്രൂയിസ് വെസലിലാണ് ക്രിസോസ്റ്റം യാത്ര നടത്തിയത്.

നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം കടലില്‍ അസ്തമയം കാണാനെത്തി. കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്ന് സാഗര റാണി ക്രൂയിസ് വെസലിലാണ് ക്രിസോസ്റ്റം യാത്ര നടത്തിയത്.

കടലില്‍ അസ്തമയ സൂര്യനെ കാണണം. ആ ആഗ്രഹമാണ് ഇപ്പോഴിങ്ങനെയൊരു യാത്രക്ക് കാരണം. നൂറാം പിറന്നാള്‍ ആഘോഷം പോലെ തന്നെ ഇതും സന്തോഷം തരുന്നു. സ്വര്‍ഗത്തിലെത്തിയപോലെ. സഹോദരി സൂസി ജേക്കബും 16 കുടുംബാംഗങ്ങളോടുമൊപ്പമായിരുന്നു യാത്ര. ഇടക്ക് ചെറുപ്പത്തില്‍ മാവില്‍ കല്ലെറിഞ്ഞതും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഓര്‍മകളും പങ്കു വെച്ചു.

മാര്‍ത്തോമ വലിയ മെത്രാപ്പൊലീത്ത യാത്ര കഴിഞ്ഞ് തിരിച്ച് പോരുമ്പോള്‍ ഒരു ആഗ്രഹം കൂടി. മഴക്കാലത്ത് വീണ്ടും ഇതുപോലെ ഒരു യാത്ര പോകണം.

TAGS :

Next Story