Quantcast

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: നിലപാട് മാറ്റമില്ലാതെ പിടി തോമസ്

MediaOne Logo

admin

  • Published:

    5 Jun 2018 7:06 PM GMT

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: നിലപാട് മാറ്റമില്ലാതെ പിടി തോമസ്
X

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: നിലപാട് മാറ്റമില്ലാതെ പിടി തോമസ്

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് താന്‍ സ്വീകരിച്ച നിലപാടില്‍ ഉറച്ച് നില്‍കുന്നതായി തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പിടി തോമസ്.


മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് താന്‍ സ്വീകരിച്ച നിലപാടില്‍ ഉറച്ച് നില്‍കുന്നതായി തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പിടി തോമസ്. ഇക്കാര്യത്തില്‍ മാറ്റമില്ല. തൃക്കാക്കര മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായിരിക്കും ഊന്നല്‍ നല്‍കുകയെന്നും സ്ഥാനാര്‍ഥി പറഞ്ഞു.

എറണാകുളം പ്രസ്‍ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സ്വീകരിച്ച നിലപാടിന്റെ അടിസ്ഥാനത്തിലാണല്ലൊ ഇടുക്കിയിലെ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറേണ്ടി വന്നതെന്ന ചോദ്യത്തിനായിരുന്നു പിടി തോമസിന്‍റെ പ്രതികരണം. ഇടുക്കി ബിഷപ്പുമായുണ്ടായിരുന്ന ഭിന്നത പ്രശ്നാധിഷ്ടിതമായിരുന്നു. തന്റെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. സിറ്റിങ് എംഎല്‍എ മത്സരിക്കാത്തതു കൊണ്ട് മണ്ഡലത്തില്‍ ഭരണവിരുദ്ധവികാരം കാണുന്നില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. വികസനം തന്നെയാണ് തെരഞ്ഞെടുപ്പ് വിഷയം. മണ്ഡലത്തിലെ വികസനകാര്യത്തില്‍ പൊളിച്ചെഴുത്ത് നടത്തുകയാണ് ലക്ഷ്യമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി വിവോക് കെ വിജയനും പറഞ്ഞു.

TAGS :

Next Story