Quantcast

വഖഫ് ബോര്‍ഡ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്

MediaOne Logo

admin

  • Published:

    5 Jun 2018 6:00 AM IST

വഖഫ് ബോര്‍ഡ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്
X

വഖഫ് ബോര്‍ഡ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്

സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കോഴിക്കോട് മേഖലാ ഓഫീസിലേക്ക് കേരള മുസ്ലിം ജമാഅത്ത് പ്രതിഷേധ മാര്‍ച്ച് നടത്തി.

സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കോഴിക്കോട് മേഖലാ ഓഫീസിലേക്ക് കേരള മുസ്ലിം ജമാഅത്ത് പ്രതിഷേധ മാര്‍ച്ച് നടത്തി. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ എപി വിഭാഗം സുന്നികളോട് ബോര്‍ഡ് വിവേചനം കാട്ടുന്നുവെന്നാരോപിച്ചായിരുന്നു മാര്‍ച്ച്.

മുസ്ലിം ലീഗ് നോമിനി പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ വഖഫ് ബോര്‍ഡ് എപി വിഭാഗം സുന്നികള്‍ക്കെതിരെ പക്ഷപാതപരമായി തീരുമാനം എടുക്കുന്നുവെന്നാണ് ആക്ഷേപം. മലബാറിലെ ചില ആരാധനാലയങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് എപി -ഇകെ വിഭാഗം സുന്നികള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ വഖഫ് ബോര്‍ഡ് അനാവശ്യമായി കക്ഷി ചേരുകയാണ്. വിഷയം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സമരം.

സുന്നികള്‍ ഭൂരിപക്ഷമുള്ള മഹല്ലുകളില്‍ സുന്നികളല്ലാത്തവര്‍ക്ക് ഭരണം ലഭിക്കും വിധം വഖഫ് ബോര്‍‌ഡ് ഇടപെടുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വഖഫ് ബോര്‍ഡിനെതിരെ സമരം പ്രഖ്യാപിച്ചത് സംഘടനയുടെ യുഡിഎഫ് വിരുദ്ധ നിലപാടിന്റെ കൂടി ഭാഗമാണെന്നാണ് വിലയിരുത്തല്‍.

TAGS :

Next Story