Quantcast

ഗെയില്‍ വിരുദ്ധ സമരത്തിന് പിന്തുണയുമായി പുതുവൈപ്പ് സമര സമിതി

MediaOne Logo

Sithara

  • Published:

    5 Jun 2018 8:37 AM GMT

ഗെയില്‍ വിരുദ്ധ സമരത്തിന് പിന്തുണയുമായി പുതുവൈപ്പ് സമര സമിതി
X

ഗെയില്‍ വിരുദ്ധ സമരത്തിന് പിന്തുണയുമായി പുതുവൈപ്പ് സമര സമിതി

ഗെയില്‍ പൈപ്പ് ലൈനിനായി ഏറ്റെടുത്ത സ്ഥലങ്ങളും പൊലീസ് നടപടില്‍ പരിക്കേറ്റവരേയും പുതുവൈപ്പ് സമര സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു.

കോഴിക്കോട് എരഞ്ഞിമാവിലെ ഗെയില്‍ വിരുദ്ധ സമരത്തിന് പിന്തുണയുമായി പുതുവൈപ്പ് സമരക്കാര്‍ സമരഭൂമിയിലെത്തി. ഗെയില്‍ പൈപ്പ് ലൈനിനായി ഏറ്റെടുത്ത സ്ഥലങ്ങളും പൊലീസ് നടപടില്‍ പരിക്കേറ്റവരേയും പുതുവൈപ്പ് സമര സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു.

രണ്ട് മാസമായി ഗെയില്‍ വിരുദ്ധ സമര രംഗത്ത് ഉറച്ച് നില്‍ക്കുന്ന എരഞ്ഞിമാവുകാര്‍ക്ക് പിന്തുണയുമായി എത്തിയതാണ് പുതവൈപ്പില്‍ ഐഒസി പ്ലാന്‍റിന് എതിരെ സമരം നയിക്കുന്നവര്‍. പൊലീസ് സഹായത്തോടെ ഗെയില്‍ ഏറ്റെടുത്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച പുതുവൈപ്പുകാര്‍ പിന്നീട് ഇരകളെ നേരില്‍ കണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജനകീയ സമരത്തെ അടിച്ചമര്‍ത്താമെന്ന സര്‍ക്കാര്‍ മോഹം നടക്കില്ലെന്ന് സമര സമിതി പറഞ്ഞു. സമര രംഗത്തുള്ള സ്ത്രീകളടക്കമുള്ളവരുമായും വൈപ്പിന്‍ സമര സമിതി പ്രവര്‍ത്തകര്‍ സംസാരിച്ചു.

TAGS :

Next Story