Quantcast

''ഞാന്‍ മുസ്ലിമാണ്.. എനിക്കെന്റെ ഭര്‍ത്താവിനൊപ്പം പോകണം'' മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞ് ഹാദിയ

MediaOne Logo

Muhsina

  • Published:

    5 Jun 2018 1:03 AM GMT

ഞാന്‍ മുസ്ലിമാണ്.. എനിക്കെന്റെ ഭര്‍ത്താവിനൊപ്പം പോകണം മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞ് ഹാദിയ
X

''ഞാന്‍ മുസ്ലിമാണ്.. എനിക്കെന്റെ ഭര്‍ത്താവിനൊപ്പം പോകണം'' മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞ് ഹാദിയ

താന്‍ മുസ്ലിമാണെന്നും തനിക്ക് ഭര്‍ത്താവിനൊപ്പമാണ് പോകേണ്ടതെന്നും മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞ് ഹാദിയ. ഡല്‍ഹിക്ക് പോകുന്നതിനായി നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോഴായിരുന്നു ഹാദിയ മാധ്യമങ്ങളോട് സംസാരിച്ചത്. ..

താന്‍ മുസ്ലിമാണെന്നും തനിക്ക് ഭര്‍ത്താവിനൊപ്പമാണ് പോകേണ്ടതെന്നും മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞ് ഹാദിയ. ഡല്‍ഹിക്ക് പോകുന്നതിനായി നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോഴായിരുന്നു ഹാദിയ മാധ്യമങ്ങളോട് സംസാരിച്ചത്.

ഇസ്‍ലാം മതം സ്വീകരിച്ചത് ആരും നിർബന്ധിച്ചിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരമാണ്. തനിക്ക് ഭർത്താവ് ഷഹീൻ ജഹാനൊപ്പം പോകണമെന്നും നീതി ലഭിക്കണമെന്നും ഹാദിയ വിളിച്ച് പറഞ്ഞു. സുപ്രിംകോടതിയിൽ ഹാജരാകാനായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ കേന്ദ്രസേനയും സംസ്ഥാന പൊലീസും അടങ്ങുന്ന വൻ സുരക്ഷാ സന്നാഹങ്ങളെ മറികടന്നായിരുന്നു ഹാദിയയുടെ പ്രതികരണം. ഹാദിയ മാധ്യമങ്ങളോട് സംസാരിക്കാതിരിക്കാൻ പൊലീസ് വലിയ മുൻകരുതലുകളാണ് വിമാനത്താവളത്തിൽ നടത്തിയിരുന്നത്. ആഭ്യന്തര ടെർമിനിലിൽ എത്തിച്ച ഹാദിയയെ വാഹനത്തിൽ നിന്ന് 'പുറപ്പെടൽ' കവാടത്തിലേക്ക് എത്തിക്കാന്‍ പൊലീസ് കൈകോർത്ത് പിടിച്ച് പ്രത്യേക വഴി ഒരുക്കുകയായിരുന്നു. ഇതിലൂടെ വേഗത്തില്‍ നടത്തിക്കാന്‍ വനിതാ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഹാദിയ മറുപടി നൽകിയത്. തന്നെ ആരും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതല്ലെന്നും ഹാദിയ വിളിച്ചു പറഞ്ഞു. ഹാദിയക്കൊപ്പം മാതാപിതാക്കളുമുണ്ട്. കടുത്തുരുത്തി സിഐ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷ ഒരുക്കാന്‍ ഹാദിയക്ക് ഒപ്പമുണ്ട്.

TAGS :

Next Story