Quantcast

ഓഖി ചുഴലിക്കാറ്റിലെ മരണങ്ങള്‍ക്കുത്തരവാദി സര്‍ക്കാരെന്ന് പ്രതിപക്ഷം

MediaOne Logo

Subin

  • Published:

    5 Jun 2018 3:19 PM GMT

പ്രതിപക്ഷ നേതാക്കള്‍ പൂന്തറയും വിഴിഞ്ഞവും സന്ദര്‍ശിച്ചു. മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങള്‍ സര്‍വകക്ഷിയോഗത്തില്‍ ഉന്നയിക്കുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി.

ഓഖി ചുഴലിക്കാറ്റിലിലുണ്ടായ മരണങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരാണെന്ന് പ്രതിപക്ഷം. മുന്നറിയിപ്പ് നല്‍കുന്നതിലും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും സര്‍ക്കാര്‍ പരാജയമായതായി യുഡിഎഫ് യോഗം വിലയിരുത്തി. ദുരിതാശ്വാസ പാക്കേജ് പരിഷ്‌കരിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് നടപടികള്‍ ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമായി. മുന്നറിയിപ്പുകള്‍ ഗൗരവത്തിലെടുത്തില്ല. ദുരിതം ഉണ്ടായ ശേഷം നടപടി എടുക്കാനും വൈകി. സിപിഎം സിപിഐ തര്‍ക്കം ഏകോപനത്തെ ബാധിച്ചു. യുഡിഎഫ് യോഗത്തിലെ വിലയിരുത്തലുകള്‍ ഇങ്ങനെ.

ഇപ്പോള്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് അപര്യാപ്തമാണ്. അത് പരിഷ്‌കരിക്കണം. മരിച്ചവര്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാക്കള്‍ പൂന്തറയും വിഴിഞ്ഞവും സന്ദര്‍ശിച്ചു. മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങള്‍ സര്‍വകക്ഷിയോഗത്തില്‍ ഉന്നയിക്കുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി.

TAGS :

Next Story