Quantcast

ഇവിടെയുണ്ട് തട്ടമിട്ട ആര്‍ജവമുള്ള പെണ്ണുങ്ങള്‍; ശ്രദ്ധേയമായി ജിഐഒ 'പര്‍വാസ്'

MediaOne Logo

Muhsina

  • Published:

    5 Jun 2018 4:27 AM GMT

ഇവിടെയുണ്ട് തട്ടമിട്ട ആര്‍ജവമുള്ള പെണ്ണുങ്ങള്‍; ശ്രദ്ധേയമായി ജിഐഒ പര്‍വാസ്
X

ഇവിടെയുണ്ട് തട്ടമിട്ട ആര്‍ജവമുള്ള പെണ്ണുങ്ങള്‍; ശ്രദ്ധേയമായി ജിഐഒ 'പര്‍വാസ്'

പൂര്‍ണമായും വിദ്യാര്‍ഥിനികള്‍ നടത്തുന്ന കലോത്സവമെന്നതാണ് പര്‍വാസിനെ വ്യത്യസ്തമാക്കുന്നത്. നേരത്തെ സ്റ്റേജിതര പരിപാടികള്‍ പൂര്‍ത്തിയായിരുന്നു. പരിപാടികളിലെ വൈവിധ്യംകൊണ്ടും..

പെണ്‍കുട്ടികള്‍ക്കായി പെണ്‍കുട്ടികള്‍ സംഘടിപ്പിച്ച കലോത്സവം വ്യത്യസ്തമായി.കോഴിക്കോട് ഫറോഖിലാണ് മത്സരങ്ങള്‍ നടന്നത്. ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനാണ് സംഘാടകര്‍. മജിലിസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മുപ്പതോളം സ്ഥാപനങ്ങളിലെ വിദ്യാര്‍ഥിനികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്. പൂര്‍ണമായും വിദ്യാര്‍ഥിനികള്‍ നടത്തുന്ന കലോത്സവമെന്നതാണ് പര്‍വാസിനെ വ്യത്യസ്തമാക്കുന്നത്.

നേരത്തെ സ്റ്റേജിതര പരിപാടികള്‍ പൂര്‍ത്തിയായിരുന്നു. പരിപാടികളിലെ വൈവിധ്യംകൊണ്ടും കലോത്സവം ശ്രദ്ധിക്കപ്പെട്ടു. പര്‍വാസ് എന്ന പേരില്‍ നടത്തിയ കലോത്സവത്തില്‍ ആയിരത്തോളം വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. ഫറോക്ക് ഇര്‍ഷാദിയ കോളജിലാണ് കലോത്സവം നടന്നത്.

TAGS :

Next Story