കണ്ണൂരില്‍ വ്യാപക അക്രമം; മട്ടന്നൂരില്‍ ഹര്‍ത്താല്‍

കണ്ണൂരില്‍ വ്യാപക അക്രമം; മട്ടന്നൂരില്‍ ഹര്‍ത്താല്‍
വ്യത്യസ്ത സംഭവങ്ങളിലായി ഏഴ് പേര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക അക്രമം. വ്യത്യസ്ത സംഭവങ്ങളിലായി ഏഴ് പേര്‍ക്ക് വെട്ടേറ്റു. 6 ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്. മട്ടന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.
ഒരിടവേളക്ക് ശേഷം കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ അക്രമങ്ങള്‍ വ്യാപിക്കുകയാണ്. വിവിധ സംഭവങ്ങളിലായി ഇന്നലെ മാത്രം ഏഴ് പേര്‍ക്ക് വെട്ടേറ്റു. കതിരൂരില്‍ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ആര്‍എസ്എസ് പൊന്ന്യം മണ്ഡല്‍ കാര്യവാഹക് പ്രവീണിന് വെട്ടേറ്റു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പ്രവീണിനെ കതിരൂര്‍പുല്യോട് വെച്ച് മുഖംമൂടി ധരിച്ച ഒരു സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പ്രവീണ്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പയ്യന്നൂര്‍ കാങ്കോല്‍ ആലപ്പടപ്പില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ കെ നാരായണന് നേരെ രാത്രി ആക്രമമുണ്ടായി. മാലൂരില്‍ ബിജെപി, ആര്‍എസ്എസ് പ്രാദേശിക നേതാക്കളടക്കം അഞ്ച് പേര്‍ക്ക് വെട്ടേറ്റു. ബിജെപി മട്ടന്നൂര്‍ നഗരസഭാ വൈസ് പ്രസിഡണ്ട് സുനില്‍, മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ട് ചേലമ്പ്ര രാജന്‍, അനീഷ്, മോഹനന്‍, ഗംഗാധരന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് മട്ടന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
Adjust Story Font
16

