Quantcast

എംഎം അക്ബറിന്റെ ജാമ്യാപേക്ഷ തള്ളി

MediaOne Logo

admin

  • Published:

    5 Jun 2018 10:25 PM IST

എംഎം അക്ബറിന്റെ ജാമ്യാപേക്ഷ തള്ളി
X

എംഎം അക്ബറിന്റെ ജാമ്യാപേക്ഷ തള്ളി

സമൂഹത്തെ ബാധിക്കുന്ന ഇത്തരം കാര്യങ്ങളെ ലഘുവായി കാണാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യാന്തര ബന്ധമടക്കം അന്വേഷിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ നിലപാട്.

ഇസ്‍ലാമിക പണ്ഡിതന്‍ എംഎം അക്ബറിന്‍റെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. സമൂഹത്തെ ബാധിക്കുന്ന ഇത്തരം കാര്യങ്ങളെ ലഘുവായി കാണാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യാന്തര ബന്ധമടക്കം അന്വേഷിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ നിലപാട്. ബോധപൂര്‍വം കുറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്ന് അക്ബര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ഇതിനിടെ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി എം എം അക്ബറിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. മതിലകം കാട്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിമാന്‍റ്. ഇതിനിടെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം എം അക്ബര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

TAGS :

Next Story