Quantcast

ചെങ്ങന്നൂര്‍ പ്രചാരണ വേദിയില്‍ താരമായി മുകേഷ്

MediaOne Logo

Sithara

  • Published:

    5 Jun 2018 3:33 PM GMT

ചെങ്ങന്നൂര്‍ പ്രചാരണ വേദിയില്‍ താരമായി മുകേഷ്
X

ചെങ്ങന്നൂര്‍ പ്രചാരണ വേദിയില്‍ താരമായി മുകേഷ്

ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് പ്രചാരണ വേദികളില്‍ താരമായി മുകേഷ് എംഎല്‍എ.

ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് പ്രചാരണ വേദികളില്‍ താരമായി മുകേഷ് എംഎല്‍എ. സജി ചെറിയാന് വോട്ട് അഭ്യര്‍ഥിച്ച് കുടുംബ യോഗങ്ങളിലാണ് ചലച്ചിത്രതാരം പങ്കെടുത്തത്.

സ്ത്രീകളും കുട്ടികളും ധാരാളമുള്ള കുടുംബയോഗ വേദിയിലേക്ക് ചലച്ചിത്ര താരത്തിന്റെ പരിവേഷത്തോടെയാണ് മുകേഷ് എംഎല്‍എ എത്തിയത്. തമാശ പ്രതീക്ഷിച്ചെങ്കിലും തനി രാഷ്ട്രീയക്കാരന്റെ പ്രസംഗം. തെരഞ്ഞെടുപ്പ് തിയ്യതി സംബന്ധിച്ച അനിശ്ചിതത്വത്തിന് പിന്നില്‍ രാഷ്ട്രീയ കുതന്ത്രമാണെന്നാണ് മുകേഷിന്റെ ആരോപണം. ഒടുവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ത്ഥന. കാത്തിരുന്നവര്‍ക്കായി സെല്‍ഫികള്‍ക്ക് പോസ് ചെയ്ത ശേഷം അടുത്ത കുടുംബയോഗത്തിലേക്ക്.

TAGS :

Next Story