പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയിലെ ഉത്പാദനം നിര്‍ത്തി

പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയിലെ ഉത്പാദനം നിര്‍ത്തി
ടൂറിസത്തിന് കൂടി പങ്കാളിത്തം ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കിയതെങ്കിലും റിസര്‍വോയര്‍ വറ്റിവരണ്ടതോടെ സഞ്ചാരികളും ഇങ്ങോട്ട് എത്താതായി.
കടുത്ത വേനലില്‍ റിസര്‍വോയര്‍ വറ്റിവരണ്ടതിനാല്‍ പത്തനംതിട്ട പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയില്‍ ഉത്പാദനം നിര്‍ത്തി. അശാസ്ത്രീയമായ റിസര്‍വോയര്‍ നിര്‍മാണം മൂലം പെരുന്തേനരുവിയിലെ സ്വാഭാവിക വെള്ളച്ചാട്ടം ദുര്‍ബലമാവുകയും രണ്ട് അരുവികള്‍ ഇല്ലാതാവുകയും ചെയ്തു. പ്രദേശത്ത് കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.
60 കോടി മുതല്‍മുടക്കില്‍ കഴിഞ്ഞവര്‍ഷമാണ് പെരുന്തേനരുവിയില്‍ 6 മെഗാവാട്ട് ശേഷിയുള്ള ചെറുകിട ജലവൈദ്യുത പദ്ധതി കമ്മീഷന്‍ ചെയ്തത്. റിസര്‍വോയില്‍ ജലനിരപ്പ് താഴ്ന്ന് ചെളിയടിഞ്ഞതിനാല്‍ പ്രദേശവാസികള്‍ക്ക് നദിയില്‍ ഇറങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്. റിസര്‍വോയറിന് താഴെ നദി വറ്റിവരളുകയും ചെയ്തു. ഒരു കോടി ലിറ്ററിലധികം സംഭരണശേഷിയുള്ള എരുമേലി കുടിവെള്ള പദ്ധതിയുടെ ശ്രതോസ്സ് പെരുന്തേനരുവി റിസര്‍വോയറാണ്, ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി.
അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനം മൂലം പെരുന്തേനരുവി ഭാഗീകമായും നാവീണ്‍ അരുവി പൂര്‍ണമായും ഇല്ലാതായി. ടൂറിസത്തിന് കൂടി പങ്കാളിത്തം ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കിയതെങ്കിലും റിസര്‍വോയര്‍ വറ്റിവരണ്ടതോടെ സഞ്ചാരികളും ഇങ്ങോട്ട് എത്താതായി.
Adjust Story Font
16

