Quantcast

ഗുരുവായൂര്‍ സത്യാഗ്രഹത്തിന് ഇന്ന് 85 വയസ്സ്

MediaOne Logo

Sithara

  • Published:

    6 Jun 2018 11:34 AM IST

ഗുരുവായൂര്‍ സത്യാഗ്രഹത്തിന് ഇന്ന് 85 വയസ്സ്
X

ഗുരുവായൂര്‍ സത്യാഗ്രഹത്തിന് ഇന്ന് 85 വയസ്സ്

അവര്‍ണ്ണന് നിഷേധിക്കപ്പെട്ട ക്ഷേത്രപ്രവേശനത്തിന് വേണ്ടിയുള്ള സത്യാഗ്രസമരം തുടങ്ങിയത് 1931 നവംബര്‍ 1നാണ്

കേരളത്തിന്റെ നവോത്ഥാന പോരാട്ടത്തിന് കരുത്ത് പകര്‍ന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തിന് ഇന്ന് 85 വയസ്സ്. അവര്‍ണ്ണന് നിഷേധിക്കപ്പെട്ട ക്ഷേത്രപ്രവേശനത്തിന് വേണ്ടിയുള്ള സത്യാഗ്രസമരം തുടങ്ങിയത് 1931 നവംബര്‍ 1നാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സ്മാരകത്തില്‍ ഇന്ന് സ്മരണ പുതുക്കും.

അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടതിന് എതിരെയായിരുന്നു ഗുരുവായൂര്‍ സത്യാഗ്രഹം. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയായിരുന്നു സമരത്തിന്റെ മുന്നണിയില്‍. 1931 ഒക്ടോബര്‍ 21ന് പയ്യന്നൂരില്‍ നിന്നും എകെജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സത്യാഗ്രഹ പ്രചരണ ജാഥാപ്രയാണം ഒക്ടോബര്‍ 31ന് ഗുരുവായൂരിലെത്തി. നവംബര്‍ 1ന് ക്ഷേത്രത്തിലേക്ക് കയറാന്‍ ശ്രമിച്ച സമര ഭടന്‍മാരെ കാവല്‍ക്കാര്‍ തടഞ്ഞു. ഇതോടെ കെ കേളപ്പന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം തുടങ്ങി. കെ കേളപ്പനെ കൂടാതെ സുബ്രഹ്മണ്യന്‍ തിരുമുമ്പ്, എകെജി, പി കൃഷ്ണപിള്ള തുടങ്ങിയവര്‍ സമരത്തിന്‍റെ മുന്‍നിരയില്‍ നിന്നു. പലവിധ തടസങ്ങളെയും അതിജീവിച്ചായിരുന്നു സമരം. ജാഥാ ക്യാപ്റ്റനായ എകെജിക്ക് മര്‍ദനം ഏല്‍ക്കേണ്ടി വന്നു. ക്ഷേത്ര ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ച മണി അടിച്ച പി കൃഷ്ണപിള്ളക്കും മര്‍ദ്ദനമേറ്റു. സമരം ശക്തമായപ്പോള്‍ ക്ഷേത്രം അടച്ചിട്ടു. സത്യാഗ്രഹം നിരാഹാരത്തിന് വഴിമാറിയപ്പോള്‍ ഗാന്ധിജി ഇടപെടലിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.

1934ലാണ് ഗാന്ധിജിയുടെ ഗുരുവായൂരിലെ വിഖ്യാതമായ അയിത്തോച്ചാടന പ്രസംഗം. മദിരാശി സര്‍ക്കാര്‍ ക്ഷേത്രപ്രവേശന ബില്‍ പാസാക്കിയ ശേഷം അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം സാധ്യമായത് 1947ലാണ്. സത്യാഗ്രഹ സ്മാരക കവാടത്തില്‍ ഇന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സത്യാഗ്രഹത്തിന്റെ ഓര്‍മ പുതുക്കും.

TAGS :

Next Story