Quantcast

വിവാദ യോഗ സെന്‍റര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചെന്ന് ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത്

MediaOne Logo

Sithara

  • Published:

    6 Jun 2018 12:53 AM GMT

വിവാദ യോഗ സെന്‍റര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചെന്ന് ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത്
X

വിവാദ യോഗ സെന്‍റര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചെന്ന് ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത്

ലൈസന്‍സ് ചട്ടത്തിന് വിരുദ്ധമായി നാല്‍പതിലധികം പേരെ ഒരു വീട്ടില്‍ താമസിപ്പിച്ചിരിക്കുന്നത് നിയമ ലംഘനമാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു

ചട്ടങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രം അടച്ചുപൂട്ടാന്‍ തീരുമാനിച്ചതായി ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് അറിയിച്ചു. ലൈസന്‍സ് ചട്ടത്തിന് വിരുദ്ധമായി നാല്‍പതിലധികം പേരെ ഒരു വീട്ടില്‍ താമസിപ്പിച്ചിരിക്കുന്നത് നിയമ ലംഘനമാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. യോഗ സെന്‍ററിനെ കുറിച്ച് നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും നേരത്തേയും പരാതി ഉന്നയിച്ചിരുന്നു.

യോഗ സെന്‍ററിലെ പ്രവർത്തനങ്ങളിൽ ദുരൂഹതയുണ്ടെന്ന് നേരത്തേ തന്നെ നാട്ടുകാർക്ക് പരാതിയുണ്ടായിരുന്നു. സെന്‍ററിന്‍റെ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പോലീസിൽ പരാതിപ്പെട്ടിരുന്നു. അതിന് ശേഷമാണ് പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയത്.

കെട്ടിട നിർമാണ ചട്ടം പാലിക്കാതെയാണ് യോഗ സെൻറർ പ്രവർത്തിക്കുന്നത്. വീട് വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായും ശ്രദ്ധയിൽ പെട്ട പഞ്ചായത്ത് സെന്റർ അടച്ചുപൂട്ടാൻ തീരുമാനിച്ചു. ഇതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചു.

TAGS :

Next Story