Quantcast

കത്‍വ പെണ്‍കുട്ടിയുടെ പേരും ചിത്രവുമടങ്ങിയ ഫ്ലക്സ്: അഞ്ച് സംഘടനകള്‍ക്കെതിരെ പോക്സോ പ്രകാരം കേസ്

MediaOne Logo

Sithara

  • Published:

    6 Jun 2018 3:50 AM GMT

കത്‍വ പെണ്‍കുട്ടിയുടെ പേരും ചിത്രവുമടങ്ങിയ ഫ്ലക്സ്: അഞ്ച് സംഘടനകള്‍ക്കെതിരെ പോക്സോ പ്രകാരം കേസ്
X

കത്‍വ പെണ്‍കുട്ടിയുടെ പേരും ചിത്രവുമടങ്ങിയ ഫ്ലക്സ്: അഞ്ച് സംഘടനകള്‍ക്കെതിരെ പോക്സോ പ്രകാരം കേസ്

കൊല്ലപ്പെട്ട കശ്മീരി ബാലികയുടെ പേരും ചിത്രവും പ്രദര്‍ശിപ്പിച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ മലപ്പുറത്ത് പോക്സോ നിയമ പ്രകാരം കേസെടുത്തു.

കൊല്ലപ്പെട്ട കശ്മീരി ബാലികയുടെ പേരും ചിത്രവും പ്രദര്‍ശിപ്പിച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ മലപ്പുറത്ത് പോക്സോ നിയമ പ്രകാരം കേസെടുത്തു. രാഷ്ട്രീയ പാര്‍ട്ടികളെയും വ്യക്തികളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

കശ്മീരി പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച അഞ്ച് സംഘടനകള്‍ക്കെതിരെയാണ് മലപ്പുറം പോലീസ് കേസെടുത്തത്. മുസ്‍ലിം യൂത്ത് ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, ശിശു സംരക്ഷണ സമിതി, സംസ്കാര സാഹിതി, അല്‍ക എന്നീ സംഘടനകള്‍ക്കെതിരെയാണ് കേസ്.

ഒരു വാട്സ് ആപ് ഗ്രൂപ്പില്‍ കശ്മീരി പെണ്‍കുട്ടിയുടെ ചിത്രം ഷെയര്‍ ചെയ്ത മൂന്നു പേര്‍ക്കെതിരെയും മഞ്ചേരി പോലീസ് കേസെടുത്തു. ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതാണ് കേസെടുക്കാന്‍ കാരണം. പോക്സോ നിയമത്തിലെ 23ആം വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228 എ വകുപ്പുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എസ് പി ദേബേശ്കുമാര്‍ ബെഹ്റയുടെ നിര്‍ദേശ പ്രകാരം പൊലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്തതാണ് ഈ കേസുകള്‍.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം ഈ മാസം 13ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡിജിപിക്ക് പരാതിയും നല്‍കി. മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ മലപ്പുറത്ത് വാട്സ് ആപ് ഗ്രൂപ്പില്‍ കുട്ടിയുടെ ചിത്രം ഷെയര്‍ ചെയ്തവര്‍ പോലും പോക്സോ കേസില്‍ പ്രതിയാവുകയാണ്.

TAGS :

Next Story