കോട്ടയത്തെ സൂപ്പര്‍മാര്‍ക്കറ്റ് തീപിടുത്തം അട്ടിമറിയെന്ന് സംശയം

കോട്ടയത്തെ സൂപ്പര്‍മാര്‍ക്കറ്റ് തീപിടുത്തം അട്ടിമറിയെന്ന് സംശയം
ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടകാരണമെന്ന് കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
കോട്ടയം നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ തീപിടുത്തം അട്ടിമറിയെന്ന് സംശയം. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടകാരണമെന്ന് കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവ ദിവസം ഉടമയ്ക്ക് വന്ന ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കലക്ട്രേറ്റിന് സമീപത്തുള്ള പേ ലെസ് എന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ തീപിടുത്തം ഉണ്ടായത്. ഏകദേശം 8 കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായി. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നായിരുന്നു അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം. എന്നാല്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ഇതിനുള്ള തെളിവുകള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ഫോറന്‍സിക് വിഭാഗവും വിശദമായ പരിശോധനകള്‍ നടത്തി. ദുരൂഹത ഉണ്ടായ സാഹചര്യത്തില്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
ബിസിനസ് രംഗത്തെ കുടിപ്പകയാണ് സംഭവത്തിനു പിന്നിലെന്ന് സൂചനയുണ്ട്. ഒരു ബ്ലേഡ് ഇടപാടുകാരനുമായി സ്ഥാപന ഉടമയ്ക്ക് വസ്തു സംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. കൂടാതെ സംഭവ ദിവസം ഉടമയ്ക്ക് വന്ന ഫോണ്‍ സന്ദേശവും സംശയങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വസ്തുതര്‍ക്കത്തില്‍ ജില്ലയിലെ മുതിര്‍ന്ന ഭരണകക്ഷി നേതാവ് ഇരു കൂട്ടരുമായി ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് തീപ്പിടുത്തം ഉണ്ടായതെന്നതും സംശയം ഇരട്ടിയാക്കിയിട്ടുണ്ട്.
Adjust Story Font
16

