Quantcast

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണമായെന്ന് സുധീരന്‍

MediaOne Logo

Jaisy

  • Published:

    6 Jun 2018 12:00 AM GMT

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണമായെന്ന്  സുധീരന്‍
X

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണമായെന്ന് സുധീരന്‍

സംഘടനാപരമായ വീഴ്ചയാണ് പരാജയ കാരണമെന്നും നേതൃമാറ്റം ഉള്‍പ്പെടെ അഴിച്ചുപണി കേന്ദ്ര നേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ നിരവിധി നേതാക്കളും പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.

ചെങ്ങന്നൂര്‍ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടിയിലെ ഗ്രൂപ്പ് പ്രവര്‍ത്തനമാണ് തോല്‍വിക്ക് കാരണമായതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ തുറന്നടിച്ചു.

തോല്‍വിക്ക് കാരണം സംഘടനാ വീഴ്ചയാണെന്നും പാര്‍ട്ടി അടിമുടി മാറണമെന്നും കെ എസ് യു ആവശ്യപ്പെട്ടു. സംസ്ഥാന നേതൃത്വത്തിനെതിരെ നിരവധി പരാതികള്‍ ഹൈക്കമാന്‍ഡില്‍ എത്തിക്കഴിഞ്ഞു. പരാജയം ചര്‍ച്ച ചെയ്യാന്‍ കെപിസിസി നേതൃയോഗങ്ങള്‍ വിളിച്ചു. പാര്‍ട്ടിയെ നയിക്കുന്ന ഗ്രൂപ്പ് നേതാക്കള്‍ക്കു നേരെയായിരുന്നു സുധീരന്റെ വിമര്‍ശം. വീഴ്ചക്ക് കാരണം പാര്‍ട്ടിയും നേതൃത്വവുമാണെന്ന് തുറന്നു പറയുകയാണ് കെ എസ് യു പ്രസിഡന്റ് കെ എം അഭിജിത് ചെയ്തത്. മാണിയെ കൂടെകൂട്ടിയതിനെയും കെ എസ് യു വിമര്‍ശിക്കുന്നു.

സംഘടനാപരമായ വീഴ്ചയാണ് പരാജയ കാരണമെന്നും നേതൃമാറ്റം ഉള്‍പ്പെടെ അഴിച്ചുപണി കേന്ദ്ര നേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ നിരവിധി നേതാക്കളും പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. താഴെത്തട്ടിലെ പാര്‍ട്ടി സംവിധാനത്തെ ദുര്‍ബലപ്പെടുത്തിയതില്‍ നേതൃത്വത്തിന്റെ പങ്ക് എടുത്തു പറയുന്നതാണ് ഹൈക്കമാന്‍ഡിന് അയച്ച പരാതികള്‍. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച്പഠിക്കാന്‍ നേതൃയോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ കെപിസിസി തീരുമാനിച്ചു. 11 ന് രാഷ്ട്രീയകാര്യ സമിതിയും 12 ന് വിശാല നേതൃയോഗവും ചേരുമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ അറിയിച്ചു.

TAGS :

Next Story