Quantcast

വയനാട്ടിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി കുടുംബം ദുരിതക്കയത്തില്‍

MediaOne Logo

Sithara

  • Published:

    6 Jun 2018 6:21 AM GMT

വയനാട്ടിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി കുടുംബം ദുരിതക്കയത്തില്‍
X

വയനാട്ടിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി കുടുംബം ദുരിതക്കയത്തില്‍

റമദാന്‍ മാസക്കാലത്തും ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുകയാണ് വയനാട് മുട്ടിലിലെ അമീനുല്ലയും കുടുംബവും

റമദാന്‍ മാസക്കാലത്തും ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുകയാണ് വയനാട് മുട്ടിലിലെ അമീനുല്ലയും കുടുംബവും. റോഹിങ്ക്യന്‍ അഭയാര്‍ഥികളായ ഇവര്‍ രണ്ട് വര്‍ഷം മുന്‍പാണ് വയനാട്ടില്‍ എത്തിയത്. എന്നെങ്കിലും ജന്മനാട്ടിലേക്ക് മടങ്ങാന്‍ സാധിക്കണമെന്ന പ്രാര്‍ത്ഥനയിലും പ്രതീക്ഷയിലുമാണ് ഈ കുടുംബം.

സ്വന്തം നാട്ടിലെ ഭരണകൂട ഭീകരതയില്‍ നിന്ന് രക്ഷതേടി അഞ്ച് വര്‍ഷം മുന്‍പ് ഇന്ത്യയിലെത്തിയ റോഹിങ്ക്യന്‍ വംശജരായ അമീനുല്ലയും കുടുംബവും രണ്ട് വര്‍ഷം മുന്‍പാണ് വയനാട്ടില്‍ എത്തിയത്. ഇന്ന് സുമനസുകളായ നാട്ടുകാരുടെ സഹായം ഒന്നുകൊണ്ടു മാത്രമാണ് ഇവരുടെ ജീവിതം മുന്നോട്ട് പോവുന്നത്. നാട് റമദാന്‍ വിഭവങ്ങളിലും ആര്‍ഭാടങ്ങളിലും മുഴുകുമ്പോള്‍ പട്ടിണിയും പ്രാര്‍ഥനയും മാത്രമാണ് ഇവര്‍ക്ക് കൂട്ട്. മ്യാന്‍മറിലെ റമദാന്‍ വിഭവങ്ങളായ ഡൂയിഫിഡയും ലൂടിഫിഡയും ഇവര്‍ക്കിന്ന് സ്വപ്നം മാത്രമാണ്.

"ഇവിടെ വന്നിട്ട് രണ്ട് വര്‍ഷമായി. മുന്‍പ് ചെന്നൈയിലായിരുന്നു. പിന്നീട് കേരളത്തിലെത്തി. കേരളത്തിലെ മുസ്‍ലിംകള്‍ പലരും സഹായിച്ചു. കുട്ടികളുടെ പഠനത്തിന് യതീംഖാനയുടെ സഹായം ലഭിച്ചു. ആദ്യം ജോലിയുണ്ടായിരുന്നു. ഭാര്യയും മക്കളും അസുഖബാധിതരാണ്", അമീനുല്ല പറഞ്ഞു.

അമീനുല്ലയുടെ ഏഴംഗ കുടുംബം വാടക വീട്ടിലാണ് താമസം. ചെറിയ ജോലികൊണ്ടാണ് കുടുംബം മുന്നോട്ട് പോയിരുന്നത്. എന്നാല്‍ ചില നിയമപ്രശ്‍നങ്ങള്‍ കാരണം ഇപ്പോള്‍ ജോലിക്ക് പോവാന്‍ സാധിക്കുന്നില്ല. ഒരു മകള്‍ക്ക് സംസാരിക്കാനുള്ള കഴിവില്ല. മൂന്ന് മക്കള്‍ തൊട്ടടുത്തുള്ള യതീംഖാനയിലാണ് പഠിക്കുന്നത്. ജീവിതം ദുരിതക്കയത്തില്‍ മുങ്ങുമ്പോഴും സര്‍വ്വശക്തന്‍ കൂടെയുണ്ടെന്ന വിശ്വാസത്തിലാണ് ഈ അഭയാര്‍ഥി കുടുംബം.

TAGS :

Next Story