Quantcast

ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി പിജെ കുര്യന്‍

MediaOne Logo

Jaisy

  • Published:

    9 Jun 2018 10:02 PM IST

ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി പിജെ കുര്യന്‍
X

ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി പിജെ കുര്യന്‍

രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വ്യക്തിപരമായ അജണ്ടയാണ് നടപ്പിലായത്

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ട് നല്‍കിയ സംഭവത്തില്‍ ഉമ്മന്‍ചാണ്ടിക്ക് എതിരെ നിലപാട് കടുപ്പിച്ച് പിജെ കുര്യന്‍. വിഷയം ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തില്ല. ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമാണെന്നും എന്നാല്‍ രാഹുല്‍ ഗാന്ധിയെ നിലപാട് അറിയിക്കുമെന്നും കുര്യന്‍ പറഞ്ഞു.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ട് നല്‍കിയതില്‍ ഉമ്മന്‍ചാണ്ടിയുടെ അജണ്ടയാണ് നടപ്പാക്കിയത്. പ്രായക്കൂടുതല്‍ പറഞ്ഞ് വിവാദമുണ്ടാക്കിയവരെല്ലാം അദ്ദേഹത്തിന്റെ ശിഷ്യന്‍മാരാണ്. വിഷയം ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തിട്ടില്ല. രാജ്യസഭാ സീറ്റിന് തനിക്ക് അര്‍ഹതയുണ്ടായിരുന്നെന്നും കൂര്യന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമാണെന്നും അത് മാറ്റരുതെന്നും പിജെ കൂര്യന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെ നിലപാട് അറിയിക്കും. കേരളാ കോണ്‍ഗ്രസിനോടും കെഎം മാണിയോടും യാതൊരു തരത്തിലുള്ള വിവേചനവുമില്ല. എന്നാല്‍ കേരളാ കോണ്‍ഗ്രസ് യുഡിഎഫില്‍ തുടരുമെന്ന കാര്യത്തില്‍ എന്തുറപ്പാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

TAGS :

Next Story