Quantcast

എളമരം കരീം സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥി

MediaOne Logo

Jaisy

  • Published:

    13 Jun 2018 1:27 AM GMT

എളമരം കരീം സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥി
X

എളമരം കരീം സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥി

കേരളത്തില്‍ ഒഴിവ് വന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ രണ്ടെത്തില്‍ വിജയിക്കാനുള്ള അംഗം ബലമാണ് ഇടത് മുന്നണിക്ക് നിയമസഭയിലുള്ളത്.

രാജ്യസഭയിലേക്ക് ഒഴിവ് വന്ന സീറ്റിലേക്ക് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമിനെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനം. രാവിലെ ചേര്‍ന്ന സംസ്ഥാനസെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ചെറിയാന്‍ ഫിലിപ്പ് അടക്കം നിരവധി പേരുകള്‍ ഉയര്‍ന്ന് വന്നെങ്കിലും, മുതിര്‍ന്ന നേതാവ് എന്ന പരിഗണന എളമരം കരീമിന് ഗുണമായി.

കേരളത്തില്‍ ഒഴിവ് വന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ രണ്ടെത്തില്‍ വിജയിക്കാനുള്ള അംഗം ബലമാണ് ഇടത് മുന്നണിക്ക് നിയമസഭയിലുള്ളത്. ഇതില്‍ ഒരു സീറ്റ് സിപിഐക്ക് നല്‍കുകയും അതിലേക്ക് ബിനോയ് വിശ്വത്തെ സ്ഥാനാര്‍ത്ഥിയായി അവര്‍ തീരുമാനിക്കുകയും ചെയ്തു. ഈ മാസം 21 ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥിയായി കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമിനെ മത്സരിപ്പിക്കാനാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് എളമരം കരീമും പറഞ്ഞു.

മൂഹമ്മദ് റിയാസ്, സിപിഎം സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന് വന്നെങ്കിലും അവസാനം എളമരത്തിന് നറുക്ക് വീഴുകയായിരുന്നു.

TAGS :

Next Story