Quantcast

കാലവർഷക്കെടുതിയില്‍ തീരദേശ ജില്ലകൾക്ക് 50 ലക്ഷം രൂപ വീതം മുൻകൂറായി നൽകി: ഇ.ചന്ദ്രശേഖരന്‍

MediaOne Logo

Jaisy

  • Published:

    14 Jun 2018 12:29 AM GMT

കാലവർഷക്കെടുതിയില്‍ തീരദേശ ജില്ലകൾക്ക് 50 ലക്ഷം രൂപ വീതം മുൻകൂറായി നൽകി: ഇ.ചന്ദ്രശേഖരന്‍
X

കാലവർഷക്കെടുതിയില്‍ തീരദേശ ജില്ലകൾക്ക് 50 ലക്ഷം രൂപ വീതം മുൻകൂറായി നൽകി: ഇ.ചന്ദ്രശേഖരന്‍

മറ്റ് ജില്ലകൾക്ക് ആവശ്യാനുസരണം പണം നൽകുന്നുവെന്നും ഇ ചന്ദ്രശേഖരൻ സഭയില്‍ പറഞ്ഞു

കാലവർഷക്കെടുതിയില്‍ തീരദേശ ജില്ലകൾക്ക് 50 ലക്ഷം രൂപ വീതം മുൻകൂറായി നൽകിയെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍. മറ്റ് ജില്ലകൾക്ക് ആവശ്യാനുസരണം പണം നൽകുന്നുവെന്നും ഇ ചന്ദ്രശേഖരൻ സഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കി. അതേസമയം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴയുടെ ശക്തി കുറഞ്ഞു.

സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ 158. 41 ഹെക്ടർ കൃഷിയാണ് നശിച്ചത്. ഈ സാഹചര്യത്തില്‍ തീരദേശ ജില്ലകൾക്ക് 50 ലക്ഷം രൂപ വീതം മുൻകൂറായി നൽകിയെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 12 മുതല്‍ 20 സെന്‍റീ മീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മണിക്കൂറിൽ 40 മുതൽ 60 കിലോ മീററർ വരെ വേഗതയിൽ കാറ്റ് വീശും. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കർണാടക, ലക്ഷദ്വീപ് തീരങ്ങളിലെ മൽസ്യത്തൊഴിലാളികൾക്കും കാലാവസ്ഥാ നീരീക്ഷണകേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രത നിർദ്ദേശം നൽകി. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏത് നിമിഷവും തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നെയ്യാർ, കരമനയാർ, കിള്ളിയാർ എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ രണ്ട് ദിവസത്തെ മഴയിൽ സംസ്ഥാനത്ത് 16 പേരാണ് മരിച്ചത്.

TAGS :

Next Story