Quantcast

എടത്തല പൊലീസ് മർദനത്തിൽ യുഡിഎഫ് സമരം ശക്തമാക്കും; ചെന്നിത്തല ഉസ്മാനെ സന്ദര്‍ശിച്ചു

MediaOne Logo

Sithara

  • Published:

    16 Jun 2018 1:21 AM GMT

എടത്തല പൊലീസ് മർദനത്തിൽ യുഡിഎഫ് സമരം ശക്തമാക്കും; ചെന്നിത്തല ഉസ്മാനെ സന്ദര്‍ശിച്ചു
X

എടത്തല പൊലീസ് മർദനത്തിൽ യുഡിഎഫ് സമരം ശക്തമാക്കും; ചെന്നിത്തല ഉസ്മാനെ സന്ദര്‍ശിച്ചു

കുറ്റക്കാരായ പൊലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നും ഉസ്മാന്‍റെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എടത്തല പൊലീസ് മർദനത്തിൽ സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം. പരിക്കേറ്റ് ചികിത്സയിലുള്ള ഉസ്മാനെയും ഉസ്മാന്‍റെ മാതാപിതാക്കളെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. കുറ്റക്കാരായ പൊലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നും ഉസ്മാന്‍റെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉസ്മാനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് ഉസ്മാന്‍റെ വീട്ടിലെത്തിയത്. വീട്ടുകാരുമായി സംസാരിച്ച അദ്ദേഹം കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം പിൻവലിക്കണമെന്നും പൊലീസുകാരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ‌

ഉസ്മാന് ജോലിക്ക് പോകാൻ കഴിയുന്നത് വരെ സർക്കാർ സഹായം നൽകണമെന്ന് ഉസ്മാന്‍റെ ഉമ്മ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ ആലുവയിൽ ചേർന്ന യുഡിഎഫ് യോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി കുഞ്ചാട്ടുകരയിൽ 13ന് പ്രതിഷേധ കൂട്ടായ്മയും 19ന് എസ്പി ഓഫീസ് മാർച്ചും നടത്തും.

TAGS :

Next Story