Quantcast

കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

MediaOne Logo
കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു
X

കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഇന്നലെ നടത്തിയ തെരച്ചിലില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മന്ത്രിമാരായ ടിപി രാമകൃഷ്ണനും ഇ ചന്ദ്രശേഖരനും ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ചു

കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍ പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു. രണ്ട് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചു.

കരിഞ്ചോലയില്‍ ഹസ്സന്റെ ഭാര്യ ആസ്യ, അബ്ദു റഹ്മാന്റെ ഭാര്യ നഫീസ എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല. നാലാം ദിവസവും രാവിലെ മുതല്‍ തന്നെ തെരച്ചില്‍ തുടങ്ങിയിരുന്നു. പ്രദേശത്ത് മഴ തുടരുന്നത് തെരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. പൂനൂര്‍ പുഴയിലും പരിസരത്തും 10 സംഘങ്ങളായി തിരിഞ്ഞാണ് സന്നദ്ധ പ്രവര്‍ത്തകരുടെ തെരച്ചില്‍.

ഡല്‍ഹിയില്‍ നിന്നെത്തിച്ച ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ചുള്ള പരിശോധയില്‍ കാണാതായവരെ കണ്ടെത്താനാകും എന്നാണ് പ്രതീക്ഷ. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ദുരിത ബാധിതര്‍ക്കുള്ള പാക്കേജ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു.പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ വ്യവസ്ഥകള്‍ ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍ 12 പേരാണ് മരിച്ചത്. പ്രദേശത്തെ 40 ഓളം വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

Next Story